Viral News: ക്ഷേത്ര നിർമ്മാണത്തിന് യാചകയുടെ സംഭാവന, ഞെട്ടിയത് കമ്മിറ്റിക്കാർ
കഴിഞ്ഞ ആറ് വർഷമായി ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച മൂന്ന് ചാക്ക് നിറയെ നോട്ടാണ് ഇവർ ക്ഷേത്രത്തിലേക്ക് നൽകിയത്. 20 ലധികം പേർ ചേർന്ന് ആറുമണിക്കൂറിലധികം എണ്ണിയാണ് തുക എത്രയെന്ന് തിട്ടപ്പെടുത്തിയത്
ക്ഷേത്ര നിർമ്മാണത്തിന് യാചക നൽകിയ സംഭാവന കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു അമ്പലത്തിലെ കമ്മിറ്റിക്കാർ. ക്ഷേത്ര നിർമ്മാണത്തിനായി 1.83 ലക്ഷം രൂപയായിരുന്നു ഇവരുടെ സംഭാവന. 60-കാരിയായ യാചകയായ രംഗമ്മയെന്ന സ്ത്രീയാണ് കർണ്ണാടകത്തിലെ റായ്പൂരിലുള്ള ബിജംഗേര ആഞ്ജനേയ ക്ഷേത്ര നിര്മ്മാണത്തിനായി 1.83 ലക്ഷം രൂപ സംഭാവന നല്കിയത്.
സംഭവം കണ്ട് ആളുകൾ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ആന്ധ്രാ സ്വദേശിനിയായ രംഗമ്മ 40 വർഷം മുൻപാണ് ബിജ്ജനഗേര ഗ്രാമത്തിലെത്തിയത്. കഴിഞ്ഞ ആറ് വർഷമായി ഭിക്ഷാടനത്തിലൂടെ മൂന്ന് ചാക്ക് നിറയെ നോട്ടാണ് ക്ഷേത്രത്തിലേക്ക് നൽകിയത്. 20 ലധികം പേർ ചേർന്ന് മൂന്ന് ചാക്കുകളിലായി ആറുമണിക്കൂറിലധികം എണ്ണിയാണ് തുക എത്രയെന്ന് തിട്ടപ്പെടുത്തിയത്. അതിനിടയിൽ ചാക്കിൽ നനഞ്ഞ 20,000 രൂപയുടെ അധികം നോട്ടുകൾ ഉപയോഗ ശൂന്യമാവുകയും ചെയ്തു.
ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടിപ്പ്; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി
ബൈക്ക് യാത്രക്കാരിൽ നിന്നും ഓട്ടോക്കാർ അടക്കം വിവിധ വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും മാത്രമായിരുന്നു ഇവർ ഭിക്ഷ യാചിച്ചിരുന്നതെന്ന് പറയുന്നു. മുൻപ് ഗ്രാമവാസികൾ ഒരു ലക്ഷം രൂപ ചെലവഴിച്ച് ഇവർക്കായി ഒരു ഷെൽട്ടർ നിർമ്മിച്ച് നൽകിയിരുന്നുവെങ്കിലും പലപ്പോഴും തെരുവിൽ തന്നെയാണ് ഇവരുടെ ഉറക്കവും. അതേസമയം ആദ്യം തുക കണ്ട് ക്ഷേത്ര ഭാരവാഹികൾ ഞെട്ടുകയും തുക സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ താനിത് ക്ഷേത്രത്തിന് നൽകാൻ വെച്ച തുകയാണെന്ന് രംഗമ്മ തന്നെ പറഞ്ഞതോടെയാണ് ഒടുവിൽ തുക സ്വീകരിച്ചത്.