Independence Day 2025; കൺഫ്യൂഷൻ, സ്വാതന്ത്ര്യദിനം എഴുപത്തെട്ടാമത്തേതോ എഴുപത്തൊൻപതോ?; സംശയം മാറ്റാം
Independence Day 2025 In India: ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയുടെ ലഹോറി ഗേറ്റിൽ ദേശീയപതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിനുള്ള ആശയങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ് പൊതുജനങ്ങളെ സമീപിച്ചിട്ടുണ്ട്.
ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനത്തിന് ഇനി ശേഷിക്കുന്നത് ആറ് ദിവസം മാത്രം. പക്ഷേ എല്ലാ വർഷത്തെയും പോലെ ആളുകൾ ഇത്തവണയും കൺഫ്യൂഷനിലാണ്. മറ്റൊന്നുമല്ല ഇത് എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് എന്നതാണെന്നാണ് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്. 2025ൽ നിന്ന് 1947 കുറച്ചാൽ കിട്ടുന്നത് 78 ആണ്, അതുകൊണ്ട് ഇത്തവണത്തേത് എഴുപത്തെട്ടാം സ്വാതന്ത്ര്യദിനമാണ് എന്നാണ് കുറച്ച് ആളുകൾ പറയുന്നത്. പക്ഷേ 1947 ഓഗസ്റ്റ് 15 ആണ് ഇന്ത്യയുടെ ആദ്യസ്വാതന്ത്ര്യദിനം. അതിൻറെ വാർഷികമാണ് നമ്മൾ പിന്നീട് ഇങ്ങോട്ട് ആഘോഷിക്കുന്നതെന്നും അതുകൊണ്ട് ഇത്തവണത്തേത്ത് എഴുപത്തൊൻപതാം സ്വാതന്ത്ര്യദിനമാണെന്നും മറ്റ് ചിലർ വാദിക്കുന്നു.
1947 ഓഗസ്റ്റ് 15 മുതൽ കണക്കാക്കണോ അതോ ഒരു വർഷത്തിനുശേഷം അതിന്റെ ഒന്നാം വാർഷികം മുതൽ കണക്കാക്കണോ എന്നതാണ് ഇത്തവണത്തെയും പ്രധാന പ്രശ്നം. കേന്ദ്രസർക്കാരും മറ്റ് ഔദ്യോഗിക പോർട്ടലുകളിലും പ്രസ്താവനകളിലും എഴുപത്തൊൻപതാം സ്വാതന്ത്ര്യദിനാഘോഷം എന്നാണ് രേഖപ്പെടുത്തുന്നത്. കാരണം സ്വാതന്ത്ര്യദിനത്തിൽ നിന്ന് കണക്കാക്കിയാൽ, ഈ വർഷം 79-ാം വാർഷികമാണ്.
ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനമാണ് ഇത്തവണ ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) സ്ഥിരീകരിച്ചിരുന്നു. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയുടെ ലഹോറി ഗേറ്റിൽ ദേശീയപതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിനുള്ള ആശയങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ് പൊതുജനങ്ങളെ സമീപിച്ചിട്ടുണ്ട്. www.mygov.in എന്ന പോർട്ടൽ വഴി നിങ്ങൾക്കും ആശയങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാവുന്നതാണ്.
സ്വാതന്ത്ര്യദിനാശംസകൾ നേരാം
“എന്റെ രാഷ്ട്രത്തോടുള്ള എന്റെ സ്നേഹം മൂല്യമുള്ളതാണ്. എന്റെ ജനങ്ങളോടുള്ള എന്റെ സ്നേഹം അനന്തമാണ്. എന്റെ രാജ്യത്തിനായി ഞാൻ ആഗ്രഹിക്കുന്നത് സന്തോഷമാണ്,”
“സ്വാതന്ത്ര്യം പണം നൽകി വാങ്ങാൻ കഴിയാത്ത ഒന്നാണ്; നിരവധി ധീരഹൃദയരുടെ പോരാട്ടങ്ങളുടെ ഫലമാണ്.”
“ഈ സ്വാതന്ത്ര്യ ദിനം നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കാം”
“ഒരു ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു, എന്റെ രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കുന്നു”
“സ്വാശ്രയം, സ്വയം പര്യാപ്തത..അതാണ് നമ്മുടെ സ്വപ്നങ്ങളുടെ ഇന്ത്യ”