Viral News: യുദ്ധത്തിൽ വിജയിച്ചു! ശിശുരോഗ വിദഗ്ധ പോരാടിയത് എട്ട് വർഷം; ഒആർഎസിൻ്റെ വ്യാജന് വിലക്ക്
Fake ORS Drinks: മുമ്പ് ചില കമ്പനികൾക്ക് നിരാകരണക്കുറിപ്പുകൾക്കൊപ്പം ഒആർഎസ് എന്ന ടാഗ് ഉപയോഗിക്കാൻ അധികാരികൾ അനുവാദം നൽകിയിരുന്നു. നിരവധി കുട്ടികളുടെ ജീവൻ നഷ്ടമായ മധ്യപ്രദേശ് ചുമ മരുന്ന് ദുരന്തത്തിന് പിന്നാലെയാണ് ഇങ്ങനെയൊരു ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ഹൈദരാബാദിലെ ശിശുരോഗ വിദഗ്ദ്ധയായ ഡോ. ശിവരഞ്ജനി സന്തോഷിൻ്റെ എട്ട് വർഷത്തെ പോരാട്ടത്തെക്കുറിച്ചാണ് ഇന്ന് ഏറെ ചർച്ചയാകുന്നത്. ഒആർഎസ് എന്ന വ്യാജേന വിപണിയിൽ സജീവമായിരുന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്കെതിരെയാണ് ഇവർ എട്ട് വർഷമായി പോരാടിയിരുന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതിന്റെ പത്തിരട്ടി പഞ്ചസാര ഈ പാനീയങ്ങളിൽ അടങ്ങിയിരുന്നതെന്നാണ് ഡോ. ശിവരഞ്ജനി ചൂണ്ടികാട്ടുന്നത്. ഇത് കുട്ടികളിൽ വയറിളക്കം വഷളാക്കുമെന്നതാണ് അവർ ഉയർത്തികാട്ടിയ ആശങ്ക.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യിൽ നിന്ന് ശിവരഞ്ജനിക്ക് ആശ്വാസകരമായ നിർദ്ദേശം പുറത്തുവന്നത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇത്തരം വ്യാജ കമ്പനികൾ ഒആർഎസ് എന്ന വാക്ക് ഉപയോഗിക്കരുതെന്നായിരുന്നു ഉത്തരവ്.
Also Read: ഒന്നോ രണ്ടോ അല്ല…! കൈയിലുള്ളത് 1,638 ക്രെഡിറ്റ് കാർഡുകൾ! ഒപ്പം ഗിന്നസ് റെക്കോർഡും
കുട്ടികൾക്കും രോഗികൾക്കും സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ മാത്രം വിപണനം നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോ. ശിവരഞ്ജനിയുടെ വാദങ്ങളും പോരാട്ടവും ഇന്ത്യയിലെ പൊതുജനാരോഗ്യത്തിൻ്റെ കൂടി വിജയമാണെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി എടുത്തുപറഞ്ഞു. നിരവധി കുട്ടികളുടെ ജീവൻ നഷ്ടമായ മധ്യപ്രദേശ് ചുമ മരുന്ന് ദുരന്തത്തിന് പിന്നാലെയാണ് ഇങ്ങനെയൊരു ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
മുമ്പ് ചില കമ്പനികൾക്ക് നിരാകരണക്കുറിപ്പുകൾക്കൊപ്പം ഒആർഎസ് എന്ന ടാഗ് ഉപയോഗിക്കാൻ അധികാരികൾ അനുവാദം നൽകിയിരുന്നു. എന്നാൽ ഇനിമുതൽ അത് സാധ്യമല്ല. യുദ്ധത്തിൽ വിജയിച്ചു… എന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ശിവരഞ്ജനി തൻ്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. അവരുടെ പോരാട്ടത്തെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram