AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: മകൾ റോഡിലെ കുഴിയിൽ വീണു; വെള്ളക്കെട്ടിൽ കിടന്ന് പിതാവ്

Viral Video Today: അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും റോഡിൻ്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചില്ല. ഇതോടെയാണ് പ്രതിഷേധം മറ്റൊരു തലത്തിലേക്ക് ആളുകൾ തന്നെ ഏറ്റെടുത്തത്.

Viral Video: മകൾ റോഡിലെ കുഴിയിൽ വീണു; വെള്ളക്കെട്ടിൽ കിടന്ന് പിതാവ്
Viral VideoImage Credit source: Screen Grab
arun-nair
Arun Nair | Updated On: 04 Aug 2025 12:01 PM

ഉത്തർപ്രദേശ്: റോഡിലെ ഭീമാകാരൻ കുഴിയിൽ മകൾ വീണതിനെ തുടർന്ന് പ്രതിഷേധവുമായി പിതാവ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനൊപ്പം പായും തലയണയുമിട്ട് അദ്ദേഹം കുഴിയിലെ ചെളിവെള്ളത്തിൽ കിടക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ആനന്ദ് സൗത്ത് സിറ്റിയിലേക്കുള്ള പാതയിലാണ് സംഭവമെന്ന് പ്രദേശവാസികൾ പറയുന്നു.

അധികൃതർക്ക് വിഷയം സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും റോഡിൻ്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചില്ല. ഇതോടെയാണ് പ്രതിഷേധം മറ്റൊരു തലത്തിലേക്ക് ആളുകൾ തന്നെ ഏറ്റെടുത്തത്. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചായിരുന്നു ഇദ്ദേഹത്തിൻ്റെ പ്രതിഷേധം. നിരവധി വാഹനങ്ങളും ഇതുവഴി പ്രയാസപ്പെട്ട് പോകുന്നത് വീഡിയോയിൽ കാണാം.

ALSO READ:  Kamal Haasan: ‘നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു’; നീറ്റിനെതിരെ വിമർശനവുമായി കമൽഹാസൻ

വീഡിയോ കാണാം


കുട്ടികൾ ഇതുവഴി സ്കൂളിൽ പോകുന്നു. എൻ്റെ മകൾ വഴുതി വീണു. എല്ലാവരുടെയും മക്കളും ഈ വഴിയാണ് സഞ്ചരിക്കുന്നതെന്നും പ്രതിഷേധിച്ചയാൾ പറഞ്ഞു. അതേസമയം മഴക്കാലത്ത് വാഹനങ്ങൾ തകരുകയും സൈക്കിൾ യാത്രക്കാർ വീഴുകയും കുട്ടികൾ മുട്ടോളം താഴ്ചയുള്ള വെള്ളത്തിലൂടെ നടന്ന് സ്കൂളിലെത്തുകയും ചെയ്യുന്നത് പതിവാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കൂടി ശക്തമായതോടെ അധികൃതർ സ്ഥലത്തെത്തി താത്കാലിക പരിഹാരമായി കുഴികളിൽ മണ്ണിട്ടുവെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.