AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BEML, TuTr ഹൈപ്പർലൂപ്പുമായി ചേർന്ന് തദ്ദേശീയ ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കും

BEML: ഐഐടി മദ്രാസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ BEML-ന്റെ കോർപ്പറേറ്റ് ടെക്നോളജി പ്ലാനിംഗ് & അലൈയൻസ് മാനേജ്‌മെന്റ് മേധാവി ലിംഗരാജ് വി. വിരക്ടമത്, TuTr Hyperloop-ന്റെ ഡയറക്ടറും സിഇഒയുമായ ഡോ. അരവിന്ദ് എസ്. ഭാരദ്വാജ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

BEML, TuTr ഹൈപ്പർലൂപ്പുമായി ചേർന്ന് തദ്ദേശീയ ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കും
ഐഐടി മദ്രാസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ BEML-ന്റെ കോർപ്പറേറ്റ് ടെക്നോളജി പ്ലാനിംഗ് & അലൈയൻസ് മാനേജ്‌മെന്റ് മേധാവി ലിംഗരാജ് വി. വിരക്ടമത്, TuTr Hyperloop-ന്റെ ഡയറക്ടറും സിഇഒയുമായ ഡോ. അരവിന്ദ് എസ്. ഭാരദ്വാജ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു.
neethu-vijayan
Neethu Vijayan | Published: 04 Aug 2025 17:47 PM

ചെന്നൈ : പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ്-നിർമ്മാണ സ്ഥാപനമായ BEML ലിമിറ്റഡ്, ഐഐടി മദ്രാസിൽ ഇൻക്യൂബേറ്റ് ചെയ്ത ഡീപ്പ്-ടെക് സ്റ്റാർട്ടപ്പായ TuTr ഹൈപ്പർലൂപ്പുമായി ചേർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വദേശീയമായി രൂപകൽപ്പന ചെയ്ത ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം വികസിപ്പിക്കാൻ ധാരണാപത്രം (MoU) ഒപ്പുവെച്ചു.

ഐഐടി മദ്രാസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ BEML-ന്റെ കോർപ്പറേറ്റ് ടെക്നോളജി പ്ലാനിംഗ് & അലൈയൻസ് മാനേജ്‌മെന്റ് മേധാവി ലിംഗരാജ് വി. വിരക്ടമത്, TuTr Hyperloop-ന്റെ ഡയറക്ടറും സിഇഒയുമായ ഡോ. അരവിന്ദ് എസ്. ഭാരദ്വാജ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

BEML ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശാന്തനു റോയ്, ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി.കാമകോടി, BEML റെയിൽ & മെട്രോ ഡയറക്ടർ രാജീവ് കുമാർ ഗുപ്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. BEML, TuTr, ഐഐടി മദ്രാസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഭാവിയിലേക്കുള്ള ഗതാഗത സംവിധാനം ഒരുക്കുന്നതിൽ BEML മുഖ്യ നിർമ്മാണ പങ്കാളിയായി പ്രവർത്തിക്കും. പാസഞ്ചർമാരെയും ചരക്കുകളെയും വളരെ വേഗത്തിൽ എത്തിക്കാനായി ഹൈപ്പർലൂപ്പ് പോഡ് രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ഈ സഹകരണത്തിൽ ഊന്നൽ നൽകും.

ഇത് ഇന്ത്യയുടെ ഹൈസ്പീഡ് ഗതാഗതങ്ങൾക്ക് വലിയൊരു മുന്നേറ്റമാണെന്ന് BEML CMD ശാന്തനു റോയ് പറഞ്ഞു.
ഇന്ത്യൻ എഞ്ചിനീയറിംഗ്, നിർമ്മാണശേഷി എന്നിവയാൽ ഇതിലൂടെ ഭാവിയിലേക്കുള്ള ഗതാഗതം സാക്ഷാൽക്കരിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.