Viral Video: ആനക്കുട്ടിക്കൊരു സർപ്രൈസ് പിറന്നാൾ; കണ്ണ് നനയിക്കും ഈ വീഡിയോ, വൈറലായി ഒരു ജന്മദിനാഘോഷം
Man Celebrates Elephant Calf’s Birthday: മൃഗങ്ങളോടുള്ള മനുഷ്യൻ്റെ സ്നേഹത്തിന് മാതൃകയാവുകയാണ് ബിപിനും മോമോയും തമ്മിലുള്ള ഈ ആത്മബന്ധം. പ്രിയാൻഷിക്കായി സ്പെഷ്യൽ ജന്മദിന വിരുന്നാണ് ബിപിൻ ഒരുക്കിയിരിക്കുന്നത്. പ്രിയാൻഷിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴങ്ങളും പച്ചക്കറികളും മനോഹരമായി നിരത്തിവെച്ചാണ് ആഘോഷം ആരംഭിച്ചത്.

ആനക്കുട്ടി കേക്ക് കഴിക്കുന്നതിൻ്റെ ദൃശ്യങ്ങളിൽ നിന്ന്
മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് അസമിൽ നിന്നുള്ള ബിപിൻ കശ്യപ് എന്ന യുവാവ്. ബിപിൻ തന്റെ പ്രിയപ്പെട്ട ആനക്കുട്ടി ‘മോമോ’ എന്നും വിളിക്കുന്ന പ്രിയാൻഷിയുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വെറുമൊരു ഉടമസ്ഥനും ആനയും എന്നതിലുപരി അവർക്കിടയിലെ അഘാതമായ സൗഹൃദമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ദൃശ്യങ്ങളെ ഹൃദ്യമാക്കുന്നത്.
‘ഹാപ്പി ബർത്ത് ഡേ’ ഗാനം ആലപിച്ച് മോമോ എന്ന ആനക്കുട്ടിയെ ചേർത്തുപിടിക്കുന്ന ബിപിന്റെ സ്നേഹം ഇതിനോടകം ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. ബിപിൻ കശ്യപ് തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മൃഗങ്ങളോടുള്ള മനുഷ്യൻ്റെ സ്നേഹത്തിന് മാതൃകയാവുകയാണ് ബിപിനും മോമോയും തമ്മിലുള്ള ഈ ആത്മബന്ധം. പ്രിയാൻഷിക്കായി സ്പെഷ്യൽ ജന്മദിന വിരുന്നാണ് ബിപിൻ ഒരുക്കിയിരിക്കുന്നത്.
ALSO READ: കഫേയില്‍ വെച്ചുള്ള മീറ്റിങ്ങുകള്‍ക്ക് മണിക്കൂറിന് 1,000; ബെംഗളൂരുവില്‍ ഒന്നും എളുപ്പമല്ല
പ്രിയാൻഷിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴങ്ങളും പച്ചക്കറികളും മനോഹരമായി നിരത്തിവെച്ചാണ് ആഘോഷം ആരംഭിച്ചത്. ഇതിനൊപ്പം ആനക്കുട്ടിക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു ബർത്ത് ഡേ കേക്കും വീഡിയോയിൽ കാണാനാകും. ‘ഹാപ്പി ബർത്ത് ഡേ’ എന്ന് വലിയ അക്ഷരത്തിൽ എഴുതിയ ബാനറുകൾക്ക് താഴെ നിന്നാണ് മോമോ തന്റെ പ്രിയപ്പെട്ട ഉടമ സമ്മാനിച്ച കേക്ക് ആസ്വദിച്ചു കഴിക്കുന്നത്.
കേക്ക് മുറിക്കുമ്പോഴും ഗാനം ആലപിക്കുമ്പോഴും ബിപിന്റെ സ്നേഹപ്രകടനങ്ങളോട് പ്രിയാൻഷി പ്രതികരിക്കുന്നത് കാണുന്നതും പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുണർത്തി. ഉടമസ്ഥനും ആനയും തമ്മിലുള്ള ബന്ധത്തേക്കാൾ ഉപരിയായി, ഒരു കുടുംബാംഗത്തോടുള്ള കരുതൽ പോലെയാണ് ബർത്ത് ഡേ ആഘോഷം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതാണ് യഥാർത്ഥ സ്നേഹം, മൃഗങ്ങളോടുള്ള ഈ കരുണ ഏവർക്കും മാതൃകയാണ്, എന്നിങ്ങനെ ഹൃദയം നിറഞ്ഞ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.