AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വീട്ടിലെ ‘പുരുഷാധിപത്യം’, യുവാക്കൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Men Raised by Sisters Destroy Patriarchy at Home: ഒരു സഹോദരി തന്റെ രണ്ട് സഹോദരന്മാരെ കുറിച്ച് പറയുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഇൻസ്റ്റാഗ്രാമിൽ ഇതിനകം തന്നെ 9 ലക്ഷം പേർ കണ്ടു കഴിഞ്ഞു.

Viral Video: വീട്ടിലെ ‘പുരുഷാധിപത്യം’, യുവാക്കൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
Viral VideoImage Credit source: social media
Nithya Vinu
Nithya Vinu | Published: 21 Feb 2026 | 07:04 PM

വീട്ടുജോലികൾ സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.ഒരു സഹോദരി തന്റെ രണ്ട് സഹോദരന്മാരെ കുറിച്ച് പറയുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഇൻസ്റ്റാഗ്രാമിൽ ഇതിനകം തന്നെ 9 ലക്ഷം പേർ കണ്ടു കഴിഞ്ഞ വിഡിയോയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

@thatliteraturelady എന്ന ഉപയോക്താവാണ് ഇൻസ്റ്റാഗ്രാം വീഡിയോ പങ്കിട്ടത്. എനിക്ക് എന്റെ സഹോദരന്മാരെ വളരെയധികം ഇഷ്ടമാണെന്ന് പറഞ്ഞ് കൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. ഒരിക്കൽ ബന്ധുവായ ഒരു ചേട്ടൻ വീട്ടിൽ വന്നപ്പോൾ ഞങ്ങളുടെ അമ്മയോട് ചേട്ടൻ കല്യാണം കഴിക്കുമ്പോൾ നിങ്ങൾക്ക് സുഖമായിരിക്കുമെന്നും കാരണം വീട്ടിൽ മരുമകൾ വന്നാൽ ജോലിയും പാചകവുമെല്ലാം അവൾ‌ ചെയ്യുമല്ലോ എന്നും പറഞ്ഞു.

പക്ഷേ, ഞങ്ങൾ‍ അതിന് എതിർത്തു. പാചകവും ജോലിയും ചെയ്യണമെങ്കിൽ വീട്ടിൽ ഒരു വേലക്കാരിയെ നിയമിക്കാം. വരുന്ന പെൺകുട്ടിക്ക് ജോലിക്ക് പോകാൻ താൽപര്യമുണ്ടെങ്കിൽ അവൾ ജോലിക്ക് പോകും എന്നായിരുന്നു ഞങ്ങളുടെ മറുപടി. എന്നാൽ നിന്റെ സഹോദരൻ ജോലിക്ക് പോകുകയാണെങ്കിൽ അവൾ‌ എന്തിന് ജോലിക്ക് പോകണമെന്ന് ആ ചേട്ടൻ വീണ്ടും ചോ​ദിച്ചു.

ALSO READ: തണുപ്പ് കുറവാണല്ലോ! എസിയുടെ മുകളിലിരുന്ന് വിശ്രമിക്കുന്ന കക്ഷിയെ കണ്ടോ

അപ്പോൾ എന്റെ സഹോദരന്റെ മറുപടി, എൻ്റെ ഭാര്യ സമ്പാദിക്കാൻ പോകുകയാണെങ്കിൽ, ഞാൻ എന്തിന് സമ്പാദിക്കണം? ഞാൻ വീട്ടിലിരുന്ന് പാചകം ചെയ്യും എന്നായിരുന്നു. ഇതിന്റെ പേരിൽ ആ ബന്ധുവുമായി വഴക്കിട്ടിരുന്നു എന്നും തന്റെ സഹോദരന്മാർ ഇടപെട്ട് അത് കൈകാര്യം ചെയ്തുവെന്നും യുവതി വിഡിയോയിൽ പറയുന്നു. സത്യം പറഞ്ഞാൽ ഇതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നും ഇത് അടിസ്ഥാനപരമാണെന്നും യുവതി കൂട്ടിച്ചേർത്തു.

വിഡിയോ:

 

 

View this post on Instagram

 

A post shared by MANSI 🪄 (@thatliteraturelady)

ഇൻസ്റ്റാഗ്രാമിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട വിഡിയോയ്ക്ക് വൻ അഭിനന്ദനങ്ങളാണ് കിട്ടുന്നത്. വീട്ടുജോലിക്ക് ലിംഗഭേദമില്ല എന്ന് തെളിയിക്കുന്ന ഈ സഹോദരങ്ങളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നെറ്റിസൺസ്. ആൺകുട്ടികളെ വീട്ടുജോലികൾ പഠിപ്പിക്കുന്നത് അവരെ സ്വയംപര്യാപ്തരാക്കുക മാത്രമല്ല, ഭാവിയിൽ മികച്ച പങ്കാളികളാകാൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ആളുകൾ‌ അഭിപ്രായപ്പെട്ടു.