Video : കയ്യിലെ മുറിവിന് ബില്ല് 50 രൂപ; ഇന്ത്യൻ ആരോഗ്യരംഗത്തെ പ്രശംസിച്ച് അമേരിക്കൻ യുവതി

American Woman Viral Video about India : അമേരിക്കയിൽ സ്ഥിതി വ്യത്യസ്തമാണെന്നും അവിടെ ആശുപത്രിയുടെ എമർജൻസി റൂമിൽ കാല് കുത്തിയാൽ പോലും കുറഞ്ഞത് 2000 ഡോളർ (ഏകദേശം 1.6 ലക്ഷം രൂപ) ആയിരിക്കുംഅവർ ഈടാക്കുക

Video : കയ്യിലെ മുറിവിന് ബില്ല് 50 രൂപ; ഇന്ത്യൻ ആരോഗ്യരംഗത്തെ പ്രശംസിച്ച് അമേരിക്കൻ യുവതി

American Woman Comparing Indian Healthcare

Updated On: 

28 Sep 2025 | 01:14 PM

ഇന്ത്യയുടെ ആരോഗ്യ മേഖലയെ പ്രശംസിച്ച് അമേരിക്കൻ യുവതി. നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന ക്രിസ്റ്റൻ ഫിഷർ എന്ന അമേരിക്കൻ വനിതയാണ് വിരലിന് പരിക്ക് പറ്റിയ തനിക്ക് ലഭിച്ച ചികിത്സയെക്കുറിച്ചും അതിനുണ്ടായ കുറഞ്ഞ ചിലവിനെക്കുറിച്ചും ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. പച്ചക്കറി അരിയുന്നതിനിടെയാണ് ഇവരുടെ തള്ളവിരലിന് ഗുരുതരമായി മുറിവേറ്റത്. രക്തസ്രാവം നിലയ്ക്കാതായതോടെ അവർ സൈക്കിളിൽ അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ എമർജൻസി റൂമിലേക്ക് കൊണ്ടുപോയി.

നഴ്സുമാരും ഡോക്ടർമാരും രക്തസ്രാവം നിർത്താൻ ശ്രമിക്കുകയും ഒടുവിൽ ഒരു നഴ്സ് മുറിവ് കെട്ടുകയും ചെയ്തു. തുന്നലിടേണ്ട ആവശ്യം വരില്ലെന്നും അവർ പറഞ്ഞു. ചികിത്സക്ക് ശേഷം പണം നൽകാൻ റിസപ്ഷനിൽ എത്തിയപ്പോഴാണ് യുവതി ഞെട്ടിയത്. 45 മിനിറ്റുള്ള ചികിത്സക്ക് ആകെ നൽകേണ്ടി വന്നത് 50 രൂപയായിരുന്നു.
അമേരിക്കയിൽ സ്ഥിതി വ്യത്യസ്തമാണെന്നും അവിടെ ആശുപത്രിയുടെ എമർജൻസി റൂമിൽ കാല് കുത്തിയാൽ പോലും കുറഞ്ഞത് 2000 ഡോളർ (ഏകദേശം 1.6 ലക്ഷം രൂപ) ആയിരിക്കുംഅവർ ഈടാക്കുക എന്നും ക്രിസ്റ്റൻ ഫിഷർ തൻ്റെ വീഡിയോയിൽ പറയുന്നു.

ഇന്ത്യൻ ചികിത്സയുടെ മൂന്ന് മേന്മകൾ

1. അടുത്ത് തന്നെ ആശുപത്രി: സൈക്കിളിൽ എത്താൻ പറ്റുന്നത്ര അടുത്ത് ആശുപത്രിയുണ്ടായിരുന്നു.
2. കാത്തിരിപ്പില്ല: എമർജൻസി റൂമിൽ കാത്തുനിൽക്കേണ്ടി വന്നില്ല.
3. കുറഞ്ഞ ചിലവ്: അമേരിക്കയിലെ ചിലവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ചിലവ് വളരെ കുറവാണ്.

114,000-ത്തിലധികം പേരാണ് വീഡിയോ കണ്ടത്

ഇന്ത്യൻ ആരോഗ്യരംഗത്തെ താൻ ഇത്രയധികം സ്നേഹിക്കുന്നതിന് ഇതും ഒരു കാരണം കൂടിയാണെന്നും ക്രിസ്റ്റൻ വ്യക്തമാക്കിയാണ് വീഡിയോ അവസാനിപ്പിച്ചത്. 114,000-ത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. വീഡിയോയുടെ താഴെ ഇന്ത്യൻ ആരോഗ്യസംരക്ഷണത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് കമൻ്റുകൾ പങ്കുവെച്ചത്.

വീഡിയോ കാണാം

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ