Viral video: ഒരുകോടിയുടെ ഫ്ലാറ്റിന്റെ ഭിത്തി തുളയ്ക്കാൻ പെൻസിലും ചുറ്റികയും മതി…വൈറൽ വീഡിയോ ഇതാ…
1.5 Crore Noida Flat Wall Pierced with a Pencil: ഈ വീട്ടിൽ ഒരു ദ്വാരം ഉണ്ടാക്കാൻ ഡ്രിൽ ആവശ്യമില്ല. നമ്മൾ സ്കൂളിൽ ഉപയോഗിച്ച പെൻസിൽ ധാരാളം എന്ന് അയാൾ വീഡിയോയിൽ പറയുന്നു.

Viral Video
നോയിഡ: ഒരു കോടിയ്ക്കു മുകളിൽ തുക വിലകൊടുത്ത് വാങ്ങിയ ഫ്ലാറ്റിന്റെ ചുമരിന്റെ മോശം നിലവാരം തുറന്നുകാട്ടി ഒരു യുവാവ് പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നോയിഡയിൽ താമസിക്കുന്ന ഒരാളാണ് 1.5 കോടി രൂപ വിലയുള്ള തൻ്റെ അപ്പാർട്ട്മെൻ്റ് ചുമരിൽ ഒരു മരപ്പെൻസിൽ ഉപയോഗിച്ച് ദ്വാരമുണ്ടാക്കി വീഡിയോ എടുത്തത്. ഈ വീഡിയോ ഡൽഹി – എൻ.സി.ആർ. മേഖലയിലെ കെട്ടിടങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു.
‘kabeer.unfiltered’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. യുവാവ് ഒരു ചുറ്റികയും പെൻസിലും ഉപയോഗിച്ച് ചുമരിൽ ശക്തിയായി അടിക്കുമ്പോൾ അത് എളുപ്പത്തിൽ ചുമരിനുള്ളിലേക്ക് തുളച്ചുകയറുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ വീട്ടിൽ ഒരു ദ്വാരം ഉണ്ടാക്കാൻ ഡ്രിൽ ആവശ്യമില്ല. നമ്മൾ സ്കൂളിൽ ഉപയോഗിച്ച പെൻസിൽ ധാരാളം എന്ന് അയാൾ വീഡിയോയിൽ പറയുന്നു. പെൻസിൽ ചുമരിൽ വെച്ച് ചുറ്റികകൊണ്ട് അടിച്ചപ്പോൾ അത് നേരെ അകത്തേക്ക് പോകുന്നുണ്ട്. അത്രയ്ക്ക് ദുർബലമായാണ് ഈ വീട് ഉണ്ടാക്കിയിരിക്കുന്നത് എന്നും വീഡിയോയിൽ പറയുന്നു.
Also read – സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒരു ലക്ഷം! ഇന്ന് കൂടിയോ കുറഞ്ഞോ?
ഈ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി മാറി. ഇത്രയും വിലകൂടിയ ഫ്ലാറ്റുകളുടെ സുരക്ഷയെക്കുറിച്ച് നിരവധി പേർ ആശങ്കപ്പെട്ടു. “ഇത്രയും പണം കൊടുത്തിട്ടും ഇങ്ങനെയുള്ള വീടാണോ കിട്ടുന്നത്” എന്ന് ചിലർ ചോദിച്ചു.
എന്നാൽ, ഈ വിഷയത്തിൽ പലരും വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ, ഈ ചുമരുകൾ എ.എ.സി (AAC) ബ്ലോക്കുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ നോൺ-സ്ട്രക്ചറൽ ചുമരുകളാണ് എന്ന് വിശദീകരിച്ചു. ചുമരിൻ്റെ ബലക്കുറവിനു പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഇത് കെട്ടിടങ്ങളുടെ നിർമ്മാണ സാമഗ്രികളെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.