നീറ്റ് വിഷയം: കോൺഗ്രസിൻ്റെ രാഷ്ട്രീയ നാടകം – കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രൂക്ഷ വിമർശനം!

Dharmendra Pradhan On Neet Exam Issue: നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്ന വിഷയത്തിൽ രാജ്യത്ത് വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ശക്തമായ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇക്കാര്യത്തിൽ ആദ്യമായി വിശദീകരണം നൽകിയിരിക്കുകയാണ്.

നീറ്റ് വിഷയം: കോൺഗ്രസിൻ്റെ രാഷ്ട്രീയ നാടകം - കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രൂക്ഷ വിമർശനം!

ധര്‍മേന്ദ്ര പ്രധാന്‍

Updated On: 

22 Jul 2026 | 10:45 AM

ഡൽഹി:  നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്ന വിഷയത്തിൽ രാജ്യത്ത് വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ശക്തമായ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇക്കാര്യത്തിൽ ആദ്യമായി വിശദീകരണം നൽകിയിരിക്കുകയാണ്. അദ്ദേഹം തന്റെ ‘എക്സ്’ (X) പേജിലൂടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയും, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം രാഷ്ട്രീയ നേട്ടങ്ങൾക്കായി വിദ്യാർത്ഥികളെ ഉപയോഗിക്കുകയാണ് രാഹുൽ ​ഗാന്ധിയും കോൺഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്ന പരിഹാരത്ത് പകരം വിഷയത്തെ കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്ന കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർ‌ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിനിടെ പ്രശ്നങ്ങളുണ്ടാക്കാൻ വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണ്പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടിയും. സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ധർണ്ണ നടത്താൻ അവർ തീരുമാനിച്ചത്. വിഷയത്തിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ജനാധിപത്യപരമായ ചർച്ചയേക്കാൾ രാഷ്ട്രീയ പ്രകടനത്തിനാണ് കോൺഗ്രസ് മുൻഗണന നൽകിയത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം, മറിച്ച് വാർത്തകളിൽ ഇടംപിടിക്കുക എന്നതായിരുന്നു.

Also Read: ‘രാഹുൽ ഗാന്ധി വാക്ക് പാലിച്ചില്ല’ പ്രതിപക്ഷ നേതാവിനെതിരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

നീറ്റ് പരീക്ഷാ വിഷയത്തിൽ പാർലമെൻ്റിൽ ചർച്ച നടത്താനും യുവജനങ്ങളുടെ എല്ലാ ന്യായമായ ആശങ്കകളും പരിഹരിക്കാനും ഞങ്ങളുടെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. അരാജകത്വത്തിന് പകരം ഉറപ്പും, മുദ്രാവാക്യങ്ങൾക്ക് പകരം പരിഹാരങ്ങളും, തടസ്സപ്പെടുത്തലുകൾക്ക് പകരം ഉത്തരവാദിത്തവുമാണ് അവർക്ക് ലഭിക്കേണ്ടത് എന്നും അദ്ദേഹം പ്രമുഖ സമൂഹ മാധ്യമ പ്ലാറ്റ് ഫോമായ എക്സിലൂടെ പ്രതികരിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ എക്സ് പോസ്റ്റ്

English Summary

Union Education Minister Dharmendra Pradhan has responded to the protests and controversies surrounding the NEET-UG exam. He stated that Rahul Gandhi is using students for political gain instead of trying to resolve the issue.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി