AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Elephant Mahadevi: ഒരാനക്കായി ആയിരങ്ങളുടെ നിശബ്ദ റാലി, ആരാണ് കോലാപ്പൂരിലെ മഹാദേവി

ആനയെ വർഷങ്ങളായി തെരുവുകളിൽ യാചിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പതിയെ ആനയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

Elephant Mahadevi: ഒരാനക്കായി ആയിരങ്ങളുടെ നിശബ്ദ റാലി, ആരാണ് കോലാപ്പൂരിലെ മഹാദേവി
Elephant Madhuri VantaraImage Credit source: TV9 Network
arun-nair
Arun Nair | Published: 07 Aug 2025 12:04 PM

മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള ജൈന മഠത്തിൽ നിന്നാണ് മഹാദേവി എന്ന പിടിയാനയെ റിലയൻസിൻ്റെ വൻതാര ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതിനെതിരെയാണ് മൃഗ സ്നേഹികളും പ്രദേശവാസികളും രംഗത്തെത്തിയത്. മൂന്ന് വയസ്സുള്ളപ്പോഴാണ് കർണ്ണാടകയിൽ നിന്നും ആനയെ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ എത്തിച്ചത്. മഹാദേവിക്ക് കൊൽഹാപ്പൂരിലെ ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. നഗരത്തിലെ ആളുകളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ഈ ആനയെന്നാണ് ആളുകൾ പറയുന്നു. അതുകൊണ്ട് തന്നെ മഹാദേവിയുടെ അഭാവം ജനങ്ങളിൽ വലിയ വിഷമമുണ്ടാക്കിയിട്ടുണ്ട്. തീരുമാനം പെട്ടെന്നായിരുന്നു എന്നും, ആനയെ മാറ്റിയതിന് വ്യക്തമായ കാരണങ്ങൾ നൽകിയിട്ടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

നഗരത്തിലെ പ്രധാന പാതകളിലൂടെ കടന്നുപോയ റാലിയിൽ “മഹാദേവിയെ തിരികെ കൊണ്ടുവരൂ” എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി പ്ലക്കാർഡുകളുമായിട്ടാണ് ആളുകൾ പങ്കെടുത്തത്. ആനയെ മാറ്റിയതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നും, അതിനെ തിരികെ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും ഈ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ വനതാര അധികൃതരോ, ഗുജറാത്ത് സർക്കാരോ ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also Read: എന്താണ് മേഘവിസ്ഫോടനം? ഉത്തരകാശിലുണ്ടായത് എങ്ങനെ?

ആനയെ വർഷങ്ങളായി തെരുവുകളിൽ യാചിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പതിയെ ആനയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. വിണ്ടുകീറിയ നഖങ്ങൾ, തേഞ്ഞ കാൽപ്പാദങ്ങൾ, ഗ്രേഡ് 4 ആർത്രൈറ്റിസ് എന്നിവ ഉണ്ടായതായും റിപ്പോർട്ടുണ്ട്. 2017 ഡിസംബറിൽ, മഹാദേവി മഠത്തിലെ മുഖ്യ പുരോഹിതനെ ആക്രമിച്ചതോടെ ആനയുടെ പെരുമാറ്റത്തിലും പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലായി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ആനയെ വൻതാരയിലേക്ക് മാറ്റിയത്. എന്തായാലും ആനയെ തിരികെ കോലാപ്പൂരിൽ തന്നെ എത്തിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.