AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cloud Burst : എന്താണ് മേഘവിസ്ഫോടനം? ഉത്തരകാശിലുണ്ടായത് എങ്ങനെ?

Cloud Burst in Malayalam : മിന്നൽ പ്രളയങ്ങൾക്കും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വലിയ നാശനഷ്ടങ്ങൾക്കും ഇത് കാരണമാകും. ഇത്തരം മേഘങ്ങളുടെ സ്വഭാവം ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്.

Cloud Burst : എന്താണ് മേഘവിസ്ഫോടനം? ഉത്തരകാശിലുണ്ടായത് എങ്ങനെ?
Cloud Burst, UttarakhandImage Credit source: PTI
arun-nair
Arun Nair | Published: 05 Aug 2025 20:03 PM

ഉത്തരകാശിയിലുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. ഒരു ഗ്രാമം മുഴുവനും നിമിഷ നേരം കൊണ്ട് ഒഴുകി പോയ കാഴ്ചയായിരുന്നു ധരാലി ഗ്രാമത്തിൽ. എന്താണ് ഉത്തരകാശിയിൽ സംഭവിച്ചത് എന്നറിയുമോ അല്ലെങ്കിൽ എന്താണ് ഇടക്കിടയിൽ ഉയർന്ന പ്രദേശങ്ങളിൽ സംഭവിക്കുന്ന മേഘവിസ്ഫോടനം ഇതിനെ പറ്റിയാണ് പരിശോധിക്കുന്നത്. പേര് പോലെ മേഘം ഒറ്റടയിക്ക് പൊട്ടിത്തെറിക്കുകയല്ല ചെയ്യുന്നത്, മറിച്ച്, ഒരു പ്രദേശത്ത് രൂപം കൊള്ളുന്ന മഴമേഘങ്ങൾ ഒരുമിച്ച് അതിശക്തമായി പെയ്തിറങ്ങുന്ന പ്രതിഭാസമാണ് മേഘ വിസ്ഫോടനം എന്ന് പറയുന്നത്.

എങ്ങനെയാണിത് സംഭവിക്കുന്നത്.

ഒറ്റവാക്കിൽ പറഞ്ഞാൽ മഴ മാത്രമാണ് ഇതിന് കാരണം. ഒരു മണിക്കൂറിൽ 100 മില്ലി മീറ്ററിൽ കൂടുതൽ മഴ ഒരു പ്രദേശത്ത് ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമായി തന്നെ കണക്കാക്കാം. ഇത് സംഭവിക്കാനുള്ള സാധ്യത കൂടുതൽ ഉയർന്ന പ്രദേശങ്ങളും മലയോരങ്ങളിലുമാണ്. അതുകൊണ്ട് തന്നെ ഉത്തരാഖണ്ഡ് ഇതിനോടകം ഒന്നിലധികം മേഘ വിസ്ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മേഘ വിസ്ഫോടനത്തിൻ്റെ ശാസ്ത്രീയ വശം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കാരണക്കാർ ഇവർ

കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘവിസ്ഫോടനത്തിന് പൊതുവേ കാരണമാകുന്നവ. ഇവ ഭൂമിയിൽ താഴ്ന്ന പ്രദേശങ്ങളിലേക്ക് തള്ളിനീക്കപ്പെടുകയും അന്തരീക്ഷത്തിലെ ചൂട് വായുവിൻ്റെ സ്വാധീനത്തിൽ വലിയ അളവിൽ ജലകണികകൾ ശേഖരിക്കുകയും, ഈർപ്പം നിലനിർത്താൻ കഴിയാതെ വരുന്ന ഘട്ടത്തിൽ അതി ശക്തമായ മഴയായി താഴേക്ക് പതിക്കുകയും ചെയ്യുന്നതാണിത്.

അതുകൊണ്ട് തന്നെ മിന്നൽ പ്രളയങ്ങൾക്കും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വലിയ നാശനഷ്ടങ്ങൾക്കും ഇത് കാരണമാകും. ഇത്തരം മേഘങ്ങളുടെ സ്വഭാവം ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. കാലാവസ്ഥാ റഡാറുകളിൽ പലപ്പോഴും ഇത് മനസ്സിലാക്കുന്നത് മണിക്കൂറുകൾക്ക് മുൻപ് മാത്രമായിരിക്കും എന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും വലിയ ദുരന്തങ്ങൾക്കാണ് വഴിവെക്കുന്നത്.

രാജ്യം വിറങ്ങലിച്ചത്

മേഘ വിസ്ഫോടനം പലപ്പോഴും രാജ്യത്തെ വിറങ്ങലിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് മേഘവിസ്ഫോടനങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉയർന്ന മേഖലയായത് തന്നെയാണ് പ്രധാനകാരണം. 2013-ലെ കേദാർനാഥിലും, 2010-ൽ ലേയിലും, 2021-ൽ ഉത്തരാഖണ്ഡിലെ ചമോലിയിലും, ഇപ്പോൾ ഉത്തരകാശിയിലുമെല്ലാം മേഘ വിസ്ഫോടനം മൂലമുണ്ടായത് വലിയ ദുരന്തങ്ങളായിരുന്നു.