AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News: മന്ത്രവാദിയെന്ന് സംശയം; 35കാരനെ കൊന്ന്, ലൈംഗികാവയവം മുറിച്ച്, മൃതദേഹം ഉപേക്ഷിച്ചു: 14 പേർ പിടിയിൽ

35 Year Old Killed And Private Part Mutilated: മന്ത്രവാദിയെന്ന സംശയത്തെ തുടർന്ന് 35 വയസുകാരനെ കൊന്ന കേസിൽ 14 പേർ പിടിയിൽ. ഗ്രാമവാസികൾ ചേർന്ന് ഇയാളുടെ ലൈംഗികാവയവം മുറിച്ചുമാറ്റിയിരുന്നു.

Crime News: മന്ത്രവാദിയെന്ന് സംശയം; 35കാരനെ കൊന്ന്, ലൈംഗികാവയവം മുറിച്ച്, മൃതദേഹം ഉപേക്ഷിച്ചു: 14 പേർ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 04 Aug 2025 06:30 AM

35 വയസുകാരനെ കൊന്ന്, ലൈംഗികാവയവം മുറിച്ച്, മൃതദേഹം ഉപേക്ഷിച്ച കേസിൽ 14 പേർ പിടിയിൽ. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. മന്ത്രവാദിയാണെന്ന സംശയത്തെ തുടർന്നാണ് ഗ്രാമവാസികൾ ചേർന്ന് കൊല നടത്തിയത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഗ്രാമവാസികൾ ഇയാളെ കൊലപ്പെടുത്തി ലൈംഗികാവയവം മുറിച്ചുമാറ്റി അടുത്തുള്ള ഹരഭംഗി ഡാമിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ച്ചെ പോലീസ് റിസർവോയറിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഗ്രാമവാസികളായ 14 പേരെ ചോദ്യം ചെയ്യാനായി പിടികൂടിയിട്ടുണ്ടെന്ന് ഉദയഗിരി സബ് ഡിവിഷണൽ പോലീസ് ഓഫീസർ സുരേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.

Also Read: Woman Kills Partner: ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിനെ ചൊല്ലി തർക്കം; പങ്കാളിയെ കുത്തിക്കൊന്ന് യുവതി

രണ്ട് ദിവസം മുൻപ് മധ്യവയസ്കയായ ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഇത് ഇയാളുടെ മന്ത്രവാദം കൊണ്ടാണെന്നാണ് ഗ്രാമവാസികളുടെ സംശയം. ഗ്രാമവാസികൾ തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നറിഞ്ഞ ഇയാൾ കുടുംബത്തിനൊപ്പം ഗഞ്ജമിലെ ഭാര്യാവീട്ടിലേക്ക് പോയി. ഭാര്യയുടെ സഹോദരിയോട് തങ്ങളുടെ പശുക്കളെയും ആടുകളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളർത്തുമൃഗങ്ങൾക്കായി ശനിയാഴ്ച തിരികെവന്നപ്പോഴാണ് ഒരു സംഘം ആളുകൾ ചേർന്ന് ഇയാളെ തട്ടിയെടുക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.