D K Shivakumar: നമ്മളില്‍ ചിലര്‍ അധികാരം പങ്കിടാന്‍ പോലും തയാറല്ല: ഡി കെ ശിവകുമാര്‍
D K Shivakumar About Power: ആരെങ്കിലും ഇന്ന് ചെറിയ സ്ഥാനം പോലും ത്യജിക്കുന്നുണ്ടോ? പഞ്ചായത്തില്‍ പോലും പലരും ഇങ്ങനെയൊന്നും ചെയ്യുന്നില്ല. ചില എംഎല്‍എമാരും മന്ത്രിമാരും അധികാരം പങ്കിടുന്നു. പക്ഷെ നമ്മളില്‍ ചിലര്‍ അധികാരം പങ്കിടാന്‍ പോലും സമ്മതിക്കുന്നില്ലെന്നും അദ്ദേഹം.
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ക്കിടെ അധികാരത്തെ കുറിച്ച് സംസാരിച്ച് ഡി കെ ശിവകുമാര്‍. ഡല്‍ഹിയില്‍ എഐസിസി സംഘടിപ്പിച്ച ഭരണഘടന വെല്ലുവിളികള്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തെ പ്രശംസിച്ച ശിവകുമാര്‍ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും കര്‍ണാടകയില്‍ പാര്‍ട്ടിയെ അധികാരത്തിലെക്കുന്നതിലുള്ള ശ്രമങ്ങളെ കുറിച്ചും സംസാരിച്ചു.
2004ല്‍ പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് സോണിയ ഗാന്ധി സ്വീകരിച്ച തീരുമാനത്തെയും ശിവകുമാര്‍ പ്രശംസിച്ചു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രാഷ്ട്രപതി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോള്‍ ‘എനിക്ക് അധികാരം പ്രധാനമല്ല’, എന്ന് അവര്‍ പറഞ്ഞു. സിഖ് ന്യൂനപക്ഷം, സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ക്ക് രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമെന്നും അവരില്‍ നിന്ന് പ്രധാനമന്ത്രിയുണ്ടാകണമെന്നും അവര്‍ തീരുമാനിച്ചു. ഇത് സമാനതകളില്ലാത്ത രാഷ്ട്രീയ ത്യാഗമാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്രയും വലിയ ജനാധിപത്യ രാജ്യത്ത് ആരെങ്കിലും ഇങ്ങനെയൊരു ത്യാഗം ചെയ്തിട്ടുണ്ടോ? ആരെങ്കിലും ഇന്ന് ചെറിയ സ്ഥാനം പോലും ത്യജിക്കുന്നുണ്ടോ? പഞ്ചായത്തില്‍ പോലും പലരും ഇങ്ങനെയൊന്നും ചെയ്യുന്നില്ല. ചില എംഎല്‍എമാരും മന്ത്രിമാരും അധികാരം പങ്കിടുന്നു. പക്ഷെ നമ്മളില്‍ ചിലര്‍ അധികാരം പങ്കിടാന്‍ പോലും സമ്മതിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




Also Read: Swadeshi: ട്രംപിന്റെ ഭീഷണി നടക്കില്ല ; ‘സ്വദേശി’ മുന്നേറ്റം ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ആരുടെയും പേര് എടുത്ത് പറഞ്ഞുകൊണ്ടല്ല ശിവകുമാറിന്റെ പ്രസംഗമെങ്കിലും സിദ്ധരാമയ്യയുമായുള്ള അധികാര പങ്കിടല്‍ കരാറിനെ കുറിച്ചുള്ള പരോക്ഷ പ്രസ്താവനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, അധികാരം പങ്കിടല്‍ ഇല്ലെന്നും കര്‍ണാടക മുഖ്യമന്ത്രിയായി താന്‍ അഞ്ച് വര്‍ഷം സേവനമനുഷ്ഠിക്കുമെന്നും സിദ്ധരാമയ്യ ആവര്‍ത്തിക്കുന്നുണ്ട്.