Viral Video: ‘നീ പോയി പൊലീസിനെ വിളി.., ഇത് നിങ്ങളുടെ ട്രെയിൻ അല്ല’; ട്രെയിനിലെ എസി കോച്ചില്‍ പുകവലിച്ച് യുവതി; വീഡിയോ വൈറൽ

Woman Caught Smoking in Train: പോലീസിനെ വിളിക്കുമെന്ന് യാത്രക്കാർ പറയുമ്പോൾ നിങ്ങൾ പോയി പോലീസിനെ വിളിക്കാനും യുവതി ആവശ്യപ്പെടുന്നുണ്ട്. ശേഷം സിഗരറ്റോടെ തന്‍റെ ബെര്‍ത്തില്‍ കിടക്കുകയാണ് യുവതി.

Viral Video: നീ പോയി പൊലീസിനെ വിളി.., ഇത് നിങ്ങളുടെ ട്രെയിൻ അല്ല; ട്രെയിനിലെ എസി കോച്ചില്‍ പുകവലിച്ച് യുവതി; വീഡിയോ വൈറൽ

Viral Video

Published: 

16 Sep 2025 | 05:48 PM

ട്രെയിനിൽവച്ച് പുകവലിക്കുന്നത് ശിക്ഷാർഹമാണെന്ന കാര്യം മിക്കവർക്കും അറിയാവുന്നതാണ്. ഇത്തരത്തി‌ലുള്ള നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് ഇന്ത്യൻ റെയിൽവേ സ്വീകരിക്കാറുള്ളത്. എന്നാൽ നിയമം നിലവിലുണ്ടെന്ന് പറഞ്ഞാലും അത് കാറ്റിൽപ്പറത്തുന്ന ചിലർ നമ്മുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ട്രെയിനിലെ എസി കോച്ചില്‍ പുകവലിക്കുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. ഇത് എതിർത്തവരോട് യുവതി തട്ടികയറുന്നതും വീഡിയോയിലുണ്ട്. സഹയാത്രികരായ പുരുഷന്മാരാണ് യുവതി പുകവലിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്തിയത്.

 

ഇതോടെ യുവതി വീഡിയോ ചിത്രികരിച്ചയാളോട് രോഷാകുലയാകുന്നതും ഡിലീറ്റ് ചെയ്യാൻ പറയുന്നതും വീഡിയോയിലുണ്ട്. ‘നിങ്ങൾ വീഡിയോയെടുത്തു. വളരെ മോശമാണിത്. എന്റെ വീഡിയോ എടുക്കരുത്. ഡിലീറ്റ് ചെയ്യൂ’- എന്നാണ് യുവതി പറയുന്നത്. പുറത്തുപോയി പുകവലിക്കാൻ യാത്രക്കാര്‍ യുവതിയോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.

Also Read:ബിരിയാണി ഓൺലൈനായി ഓർഡർ ചെയ്തു.. പക്ഷേ തുറന്നപ്പോൾ പാറ്റകൾ

ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെയിൽ താൻ തന്‍റെ കാശിനല്ല പുകവലിക്കുന്നതെന്നും തന്‍റെ ട്രെയിനല്ലല്ലോ’ എന്നാണ് യുവതി പറയുന്നത്. ഇതോടെ മറ്റൊരു യാത്രക്കാരൻ ദേഷ്യപ്പെടുന്നതും വീഡിയോയിലുണ്ട്. പോലീസിനെ വിളിക്കുമെന്ന് യാത്രക്കാർ പറയുമ്പോൾ നിങ്ങൾ പോയി പോലീസിനെ വിളിക്കാനും യുവതി ആവശ്യപ്പെടുന്നുണ്ട്. ശേഷം സിഗരറ്റോടെ തന്‍റെ ബെര്‍ത്തില്‍ കിടക്കുകയാണ് യുവതി.

എക്‌സിൽ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. റെയില്‍ മന്ത്രാലയത്തെ ടാഗ് ചെയ്താണ് എക്സില്‍ വിഡിയോ പങ്കുവച്ചിട്ടുള്ളത്. യുവതിക്കെതിരെ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആവശ്യം. എന്നാല്‍ സംഭവം നടന്നത് എപ്പോള്‍ ഏത് ട്രെയിനിലാണ് എന്നതില്‍ വ്യക്തതയില്ല

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി