AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: പുള്ളിപ്പുലിക്ക് രാഖി കെട്ടി യുവതിയുടെ സാഹസം; ‘കിളി പോയോ’ എന്ന് സോഷ്യല്‍ മീഡിയ

woman ties rakhi to leopard: ഒരു സ്ത്രീ പുള്ളിപ്പുലിക്ക് രാഖി കെട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ ദൃശ്യങ്ങള്‍ സഹിതം ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

Viral News: പുള്ളിപ്പുലിക്ക് രാഖി കെട്ടി യുവതിയുടെ സാഹസം; ‘കിളി പോയോ’ എന്ന് സോഷ്യല്‍ മീഡിയ
പുള്ളിപ്പുലിക്ക് രാഖി കെട്ടുന്ന ദൃശ്യങ്ങള്‍ Image Credit source: x.com/VinoBhojak
Jayadevan AM
Jayadevan AM | Published: 11 Aug 2025 | 02:06 PM

സാഹോദര സ്‌നേഹം പുതുക്കി രാഖി കെട്ടുന്നത് രക്ഷാബന്ധനിലെ മനോഹരമായ കാഴ്ചയാണ്. പക്ഷേ, ആ രാഖി കെട്ടുന്നത് ഒരു പുലിയ്ക്കായാലോ? കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകുന്നുണ്ടല്ലേ? എങ്കില്‍ ഞെട്ടണ്ട, ഏതാനും ദിവസം മുമ്പ് രാജസ്ഥാനില്‍ ഇതുപോലൊരു സംഭവം നടന്നു. രണ്ടും കല്‍പിച്ച്, ഒട്ടും പേടിയില്ലാതെ ഒരു സ്ത്രീ പുള്ളിപ്പുലിക്ക് രാഖി കെട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ ദൃശ്യങ്ങള്‍ സഹിതം ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒട്ടും ബോധമില്ലാത്ത പ്രവൃത്തിയെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു. സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ യുവതി പുലിക്ക് രാഖി കെട്ടിയതിനെ മണ്ടത്തരം എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്? യുവതിയുടെ ഭാഗ്യത്തിന് അനുസരണയോടെ ആ പുള്ളിപ്പുലി അനങ്ങാതെ നിന്നു. യുവതി രാഖി കെട്ടിയ ശേഷമാണ് ആ പുലി അവിടെ നിന്നും പോയത്.

Also Read: Shocking Video: മലയാളി യാത്രക്കാരൻ കാട്ടാനയുടെ കാലിനടിയിൽ , ഞെട്ടിക്കുന്ന വീഡിയോ

യുവതിക്ക് പ്രോത്സാഹനവുമായി ആ നാട്ടുകാരും ചുറ്റുമുണ്ടായിരുന്നു. യുവതിക്കൊപ്പം അവരെ പ്രോത്സാഹിപ്പിച്ച് നിന്ന നാട്ടുകാരെയും വിമര്‍ശിക്കാതെ വയ്യ. അവിടെ കൂടി നിന്ന ആരോ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നിരിക്കുന്നത്. ഈ സംഭവം എന്നാണ് നടന്നതെന്നോ, രാജസ്ഥാനിലെ എവിടെയാണ് നടന്നതെന്നോ വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല.