AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Goa Murder Case: വിവാഹം കഴിക്കാൻ ഗോവയിലെത്തി, പിന്നാലെ തർക്കം, യുവതിയെ കഴുത്തറുത്ത് കൊന്ന് ആൺസുഹൃത്ത്

Goa Murder Case: തിങ്കളാഴ്ച്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ  പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി.

Goa Murder Case: വിവാഹം കഴിക്കാൻ ഗോവയിലെത്തി, പിന്നാലെ തർക്കം, യുവതിയെ കഴുത്തറുത്ത് കൊന്ന് ആൺസുഹൃത്ത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 19 Jun 2025 | 07:25 AM

ഗോവയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന് ആൺസുഹൃത്ത്. ബംഗളൂരു സ്വദേശിനി രോഷ്നി തോമസ് (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് സഞ്ജയ് കെവിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും വിവാഹം കഴിക്കാൻ ​ഗോവയിൽ എത്തിയതാണ്. എന്നാൽ ഗോവയിലെത്തിയ ശേഷം ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ​ഗോവയിലെ പ്രതാപ് ന​ഗറിലെ കാട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ​ഗോവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ALSO READ: ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘമെത്തി

അഞ്ചുവർഷമായി സഞ്ജയും രോഷ്നിയും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിനായാണ് ഇരുവരും ബെംഗളൂരുവില്‍ നിന്ന് ഗോവയിലെത്തിയത് എന്ന് പോലീസ് പറയുന്നു. പക്ഷേ അവിടെവച്ച് തർക്കങ്ങൾ ഉണ്ടായി. ദേഷ്യം വന്ന പ്രതി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച് തിരികെ കർണാടകയിലേക്ക് പോയി. ഹുബ്ബുള്ളിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.

തിങ്കളാഴ്ച്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ  പൊലീസ് കണ്ടെത്തിയത്. വസ്ത്രത്തിൽ നിന്ന് ലഭിച്ച ബസ് ടിക്കറ്റാണ് പൊലീസിന് സൂചനകൾ നൽകിയത്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി. അതേസമയം ഇരുവരും വഴക്കിനിടയാക്കിയ കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.