Mobile Blast: പോക്കറ്റിലെ ഫോൺ പൊട്ടിത്തെറിച്ചു, ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു
Paramakudi Mobile Blast Updates: സ്ഫോടനത്തിൽ തുടകൾക്ക് പൊള്ളലേൽക്കുകയും ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് വീഴുകയുമായിരുന്നു. സംഭവ സ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു

Mobile Blast Tamilnadu | Credits
ചെന്നൈ: ബൈക്കിൽ പോകുന്നതിനിടെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മധുര-പരമക്കുടി ഹൈവേയിൽ കമുതകുടി ഗ്രാമത്തിനടുത്താണ് സംഭവം. സ്വകാര്യ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പരമക്കുടി സ്വദേശി രജനി (36) ആണ് മരിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ രജനിയുടെ പാൻ്റിൻ്റെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ തുടകൾക്ക് പൊള്ളലേൽക്കുകയും ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് വീഴുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേ രജനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വസ്ത്രം വാങ്ങാനായി മധുരയിലേക്ക് പോയ രജനി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മൃതദേഹം രാമനാഥപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ആർ.പാണ്ടിക്കും (31) പരിക്കേറ്റു. ഇദ്ദേഹത്തെ പരമക്കുടി സർക്കാർ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ പാണ്ടിയെ തുടർ ചികിത്സയ്ക്കായി രാമനാഥപുരം സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോണിൻ്റെ ബാറ്ററി ചൂടായ ശേഷം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.