AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

DR Vandana Das Murder Case: ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി

DR Vandana Das Murder Case: സന്ദീപിന്റെ ആക്രമണത്തിൽ മൂന്ന് പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാതം പൂർത്തിയായതാണ്...

DR Vandana Das Murder Case: ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
Dr Vandana Das Case
Ashli C
Ashli C | Published: 17 Mar 2026 | 12:49 PM

കൊല്ലം: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിയായ സന്ദീപ് കുറ്റം ചെയ്തു എന്ന് നിരീക്ഷിച്ച് കോടതി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് വന്ദന ദാസ് കുത്തേറ്റ് മരിച്ചത്.കൊല്ലം സെഷൻസ് കോടതി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും മകളായിരുന്നു വന്ദന. 2023 മെയ് 10നാണ് വന്ദന ദാസിനെ പുലർച്ചെയോടെ സന്ദീപ് ആക്രമിച്ചത്. കസ്റ്റഡിയിലെടുത്ത സന്ദീപിനെ ചികിത്സയ്ക്കു വേണ്ടിയാണ് പൂയപ്പള്ളി പോലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നത്.

സന്ദീപിന്റെ ആക്രമണത്തിൽ മൂന്ന് പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാതം പൂർത്തിയായതാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. അക്രമം നടക്കുമ്പോൾ ഡോക്ടർ വന്ദന ദാസിനൊപ്പം കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മുഹമ്മദ് ഷിബിൻ ആയിരുന്നു ഒന്നാം കേസിൽ 70ലധികം സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്.

27 രേഖകൾ ഹാജരാക്കി.. കേസിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ അധ്യാപകനായിരുന്ന സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഡോക്ടർ വന്ദന ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നിയമഭേദഗതിയും ഉണ്ടായി കൂടാതെ കർശന ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്.

Follow Us