റിഷഭ് പന്തിനെ രക്ഷിച്ച യുവാവ് കാമുകിക്കൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാമുകി മരിച്ചു
Man Who Saved Rishabh Pant’s Life Attempts To Dies: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കാർ അപകടത്തിൽ നിന്ന് രക്ഷിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കാമുകികൊപ്പെം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ രജത് കുമാര്‍(25) ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കാർ അപകടത്തിൽ നിന്ന് രക്ഷിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കാമുകികൊപ്പെം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ രജത് കുമാര്‍(25) ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ കാമുകി മനു കശ്യപ്(21) ചികിത്സക്കിടെ മരിച്ചു.ഫെബ്രുവരി 9 ന് ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിലാണ് സംഭവം.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇത് വീട്ടുക്കാർ എതിർത്തതോടെയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ രജത് കുമാറിനെയും മനു കശ്യപിനെയും പ്രദേശവാസികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കീടനാശിനിയാണ് ഇരുവരും കഴിച്ചതെന്നും യുവാവ് ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇരുവരുടെയും വീട്ടുക്കാർ പ്രണയം അറിഞ്ഞതോടെ വേറെ വിവാഹം ആലോചിച്ചിരുന്നു. രണ്ടുപേരുടെയും ജാതി വ്യത്യാസ്തമായതുകൊണ്ട് ആണ് വിവാഹത്തിന് സമ്മതിക്കാതിരുന്നത്.
Also Read:‘തൊഴിൽരഹിതനായ രാഷ്ട്രീയക്കാരൻ’; തിരഞ്ഞെടുപ്പ് പരാചയത്തിന് പിന്നാലെ യൂട്യൂബ് ചാനൽ തുടങ്ങി എഎപി നേതാവ്
അതേസമയം 2022 ഡിസംബറിലുണ്ടായ കാർ അപകടത്തിലാണ് റിഷഭ് പന്തിനെ രജത് കുമാര്‍ രക്ഷിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന താരം സഞ്ചരിച്ച കാർ റൂര്‍ക്കിയില്‍വെച്ച് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞശേഷം കത്തുകയായിരുന്നു. ഈ സമയത്ത് രക്ഷിക്കാൻ എത്തിയ രണ്ട് പേരിൽ ഒരാളായിരുന്നു രജത് കുമാര്‍. തുടർന്ന് തീപിടിച്ച കാറിൽ നിന്ന് പന്തിനെ സാഹസികമായി പുറത്തെത്തിച്ചത് രജത് കുമാറാണ്.
പുലർച്ചെ വലിയ ശബ്ദം കേട്ട് ഓടിയെത്തിയതായിരുന്നു യുവാവ്. രക്ഷിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്താണ് എന്ന് യുവാവിന് അറിയില്ലായിരുന്നു. ഇതിനു പിന്നാലെ നിരവധി അഭിനന്ദനപ്രവാഹമാണ് യുവാവിന് ലഭിച്ചത്. അപകടത്തിനുശേഷം ചികിത്സക്കും വിശ്രമത്തിനും ശേഷം തിരിച്ചെത്തിയ താരം രജത് കുമാറിനും സുഹൃത്തിനും സ്കൂട്ടര്‍ സമ്മാനമായി നല്‍കിയിരുന്നു. സംഭവം ഉണ്ടായ സ്ഥലത്തിന് സമീപത്തെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു മരിച്ച രജത് കുമാര്‍.