AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Minor Boy Assault: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര്‍ പീഡിപ്പിച്ചു; ബന്ധം സ്ഥാപിച്ചത് ഡേറ്റിങ് ആപ്പ് വഴി

14 People Assaulted Minor Boy in Kasargod: പ്രതികൾക്കെതിരെ ചന്തേര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ അഞ്ച് പേർ ജില്ലയ്ക്ക് പുറത്തായതിനാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കേസ് കൈമാറിയിട്ടുണ്ട്.

Minor Boy Assault: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര്‍ പീഡിപ്പിച്ചു; ബന്ധം  സ്ഥാപിച്ചത് ഡേറ്റിങ് ആപ്പ് വഴി
പ്രതീകാത്മക ചിത്രം
nandha-das
Nandha Das | Updated On: 16 Sep 2025 06:59 AM

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 പേർ ലൈംഗികമായി പീഡിപിപ്പിച്ചതായി പരാതി. കാസർഗോഡ് ജില്ലയിലാണ് സംഭവം. പ്രതികൾക്കെതിരെ ചന്തേര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ അഞ്ച് പേർ ജില്ലയ്ക്ക് പുറത്തായതിനാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കേസ് കൈമാറിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. കേസിൽ ഇതുവരെ ആറ് പേരെ പിടികൂടിയിട്ടുണ്ട്.

വിദ്യാഭ്യാസവകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥൻ, ആർപിഎഫ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാവ് ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം, കുട്ടിയുടെ വീട്ടിൽ എത്തിയ ഒരാളെ അമ്മ കാണാൻ ഇടവന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുട്ടിയുടെ അമ്മയെ കണ്ട ഉടനെ അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതോടെ, കുടുംബം ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് 16കാരനെ ചൈൽഡ് ലൈനിൽ ഹാജരാക്കി. അവിടെ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പോലീസ് സ്റ്റേഷനുകളിലെ ഹൗസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

ALSO READ: കസ്റ്റഡി മർദനങ്ങൾ; പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ, മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

നിലവിൽ 14 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിൽ 16കാരൻ പലതവണ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തിൽ കാസർഗോഡ് ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് എട്ട് കേസുകളാണ്. ഇതിൽ ആറ് പേരെ ഇതിനോടകം പോലീസ് പിടികൂടിയിട്ടുണ്ട്. ജില്ലയ്ക്ക് അകത്തും പുറത്തുമായാണ് പീഡനം നടന്നതെന്നാണ് വിവരം. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികൾ പണം നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്.