Police Officers Suspended: സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കാൻ 6.5 ലക്ഷം കൈക്കൂലി; 4 പോലീസുകാർക്ക് സസ്പെൻഷൻ
Police Officers Suspended: ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെന്ന് ആരോപിച്ചാണ് കുറുപ്പംപടി സ്വദേശികളായ രണ്ടു പേരെ പിടികൂടിയത്...

പ്രതീകാത്മക ചിത്രം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കുന്നതിനുവേണ്ടി പ്രതികളിൽ നിന്നും ആറരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നാല് പോലീസുകാർക്ക് എതിരെ നടപടി. സംഭവത്തിൽ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ 4 പോലീസുകാർക്കാണ് സസ്പെൻഷൻ ലഭിച്ചത്. റൈറ്റര്‍ റൗഫ്, സിപിഒമാരായ സഞ്ജു, ഷെഫീക്, ഷക്കീര്‍ എന്നിവര്‍ക്കെതിരെയാണ് റൂറല്‍ എസ്പി നടപടി സ്വീകരിച്ചത്.
ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെന്ന് ആരോപിച്ചാണ് കുറുപ്പംപടി സ്വദേശികളായ രണ്ടു പേരെ പിടികൂടിയത്. ഗുജറാത്തിൽ നിന്ന് രണ്ടു പോലീസുകാർ കുറുപ്പംപടിയിൽ എത്തിയിരുന്നു. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി പ്രവർത്തിച്ച കുറുപ്പുംപടി പോലീസ് മൂന്നേകാൽ ലക്ഷം രൂപ വീതമാണ് പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി ആവശ്യപ്പെട്ടത്.
ഗുജറാത്ത് പോലീസിന് നൽകാൻ എന്ന വ്യാജയാണ് പണം വാങ്ങിയെങ്കിലും മുപ്പതിനായിരം രൂപ മാത്രമാണ് അവർക്ക് നൽകിയത്. എന്നാൽ പിന്നാലെ വിജിലൻസ് സ്റ്റേഷനിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയതോടെയാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തത്. കൈക്കൂലി വാങ്ങിച്ച കേസിൽ പോലീസുകാർക്കെതിരെ വിജിലൻസും കേസെടുക്കും എന്നാണ് റിപ്പോർട്ട്.
കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. 296 ഗ്രാം എംഡിയുമായി കോഴിക്കോട് സ്വദേശികളായ രണ്ടുപേർ പിടിയിൽ. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് എംഡിഎംഎ വിതരണം ചെയ്തിരുന്ന കോവൂർ സ്വദേശി അരുൺകുമാറും ഒളവണ്ണ സ്വദേശിയായ ആശിലും ആണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നും എത്തിച്ചാണ് പ്രതികൾ എംഡിഎംഎ വില്പന നടത്തിയിരുന്നത് എന്ന് പോലീസ് അറിയിച്ചു.
അരുൺകുമാർ കോവൂരിൽ നിന്ന് തന്നെയാണ് അറസ്റ്റിലായത്. പിടിയിലാകുമ്പോൾ 200 ഗ്രാം എംഡിഎം എയും ലഭിച്ചിരുന്നു. രണ്ടുതവണ ലഹരി കേസിൽ അറസ്റ്റിലായ അരുൺകുമാർ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ലഹരി വില്പ്പന തുടരുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.