Balaramapuram Fever Death: ബാലരാമപുരത്ത് പനി ബാധിച്ച് 49കാരന്‍ മരിച്ചു; മസ്തിഷ്ക ജ്വരമെന്ന് സംശയം

Man Under Fever Treatment in Balaramapuram Dies: മസ്തിഷ്ക ജ്വരമാണോ മരണകാരണമെന്ന് ആരോ​ഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. അന്തിമ പരിശോധന റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

Balaramapuram Fever Death: ബാലരാമപുരത്ത് പനി ബാധിച്ച് 49കാരന്‍ മരിച്ചു; മസ്തിഷ്ക ജ്വരമെന്ന് സംശയം

എസ്എ അനില്‍ കുമാര്‍

Updated On: 

24 Aug 2025 | 06:34 AM

തിരുവനന്തപുരം: ബാലരാമപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 49കാരൻ മരിച്ചു. ബാലരാമപുരം തലയൽ സ്വദേശി എസ്എ അനിൽ കുമാർ ആണ് മരിച്ചത്. മസ്തിഷ്ക ജ്വരമാണോ മരണകാരണമെന്ന് ആരോ​ഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. അന്തിമ പരിശോധന റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

കാലിൽ ഒരു മുറിവ് ഉണ്ടായതിനെ തുടർന്നാണ് എസ്എ അനിൽ കുമാർ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചത്. കുറയാതെ വന്നതോടെ വീണ്ടും വിശദ പരിശോധന നടത്തുകയും അണുബാധ കണ്ടെത്തുകയും ചെയ്തു. ഇതോടെ കഴിഞ്ഞ 12 ദിവസത്തോളമായി വിവിധ ആശുപത്രികളിലായി അദ്ദേഹം ചികിത്സയിലായിരുന്നു.

തുടർന്ന്, വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹം മരണപ്പെട്ടത്. അനിൽ കുമാറിന്റെ വീട്ടിലെയും പരിസരത്തെയും ജലാശയങ്ങളിലെയും മറ്റും ജലം ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോനഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

ALSO READ: ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു; ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്

പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു

ഇടുക്കി ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു. കൂടലാ‍ർക്കുടി സ്വദേശി മൂർത്തി – ഉഷ ദമ്പതികളുടെ മകൻ കാർത്തിക്കാണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയെ കിലോമീറ്ററുകളോളും ചുമന്ന് മാങ്കുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അവിടെ വച്ച് കുട്ടിയെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.

Related Stories
Neyyattinkara child death: കുഞ്ഞ് കട്ടിലിൽ മൂത്രമൊഴിച്ചപ്പോൾ ഉറക്കം പോയി, ദേഷ്യം വന്നു! ഒരു വയസ്സുകാരനെ കൊന്ന അച്ഛന്റെ മൊഴി
Mother Daughter Death: എംടെക്ക് കാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസമില്ല, മോഡേൺ അല്ല! ഭർത്താവിന്റെ പരിഹാസങ്ങളെക്കുറിച്ച് ബന്ധുക്കൾ
Amrit Bharat Express: തള്ളലില്‍ വീഴല്ലേ…സമയം പാഴാക്കുന്ന കാര്യത്തില്‍ അമൃത് ഭാരത് പരശുറാമിനെ വെട്ടിക്കും
Antony Raju: തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും
Christmas-New Year Bumper 2026 Result Live: ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ഫലം ഇന്നറിയാം; എല്ലാവരും ലോട്ടറി എടുത്തില്ലേ?
Neyyattinkara Child Death: കുഞ്ഞിനെ ഭർത്താവിന് ഇഷ്ടമല്ലായിരുന്നു, താൻ നിരപരാധി! നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ അമ്മ
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം