AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vehicle Modification: നിറവും എൻജിനും മാറ്റാം, 7 തരം വാഹന മോഡിഫിക്കേഷന് അനുമതി

Seven Vehicle Modifications Allows Kerala MVD: അങ്ങനെ വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച തീരുമാനം വന്നിരിക്കുകയാണ്. വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പെടെ മാറ്റാൻ നിബന്ധനകളോടെ അനുമതി നൽകിക്കൊണ്ട് മോട്ടോർ വാഹന വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഗതാഗത കമ്മീഷണർ ജി സ്പർജൻ കുമാറാണ് വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എൻജിനും നിറവും വാഹനത്തിന്റെ ചേസിസും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾക്കാണ്...

Vehicle Modification: നിറവും എൻജിനും മാറ്റാം, 7 തരം വാഹന മോഡിഫിക്കേഷന് അനുമതി
7 Vehicle Modifications Allows Mvd Kerala, Color And Engine Changes Get Official Approval
Amal KV
Amal KV | Updated On: 07 Oct 2026 | 07:39 PM

തിരുവനന്തപുരം: അങ്ങനെ വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച തീരുമാനം വന്നിരിക്കുകയാണ്. വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പെടെ മാറ്റാൻ നിബന്ധനകളോടെ അനുമതി നൽകിക്കൊണ്ട് മോട്ടോർ വാഹന വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഗതാഗത കമ്മീഷണർ ജി സ്പർജൻ കുമാറാണ് വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എൻജിനും നിറവും വാഹനത്തിന്റെ ചേസിസും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾക്കാണ് ഗതാഗത വകുപ്പ് അനുമതി നൽകിയിരിക്കുന്നത്.

വാഹനങ്ങളിൽ നടത്തുന്ന എല്ലാവിധ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം അനുമതി വാങ്ങി വേണം ഓരോ മാറ്റങ്ങളും വരുത്താൻ. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ആർ.സി ബുക്കിൽ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യണം. വാഹനത്തിന്റെ നിറം മാറ്റുന്നതും എംവിഡിയുടെ അനുമതിയോടെ വേണം എന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 121 പ്രകാരമോ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനങ്ങൾ അനുസരിച്ചു നിരോധിച്ചിട്ടുള്ള നിറങ്ങൾ വാഹനത്തിൽ ഉപയോഗിക്കാൻ പാടില്ല.

Also Read: പവർകട്ട് അവസാനിക്കുമോ? വൈദ്യുതി പ്രതിസന്ധി നീക്കാൻ നിർണായക പരിഹാര നടപടികൾ തുടങ്ങിയെന്ന് സർക്കാർ

നിലവിലുള്ള വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷൻ വരുന്ന, അതായത് മോഡൽ, ക്യൂബിക് കപ്പാസിറ്റി, പവർ തുടങ്ങിയവ ഉള്ള എഞ്ചിനാണ് മാറ്റി വയ്ക്കാൻ കഴിയൂ. ഒരേ നിർമാതാവിന്റെ എഞ്ചിൻ ആയിരിക്കണം ഇത്തരത്തിൽ മാറ്റിവയ്ക്കേണ്ടത്. ഒരേ സ്പെസിഫിക്കേഷൻ വരുന്ന മറ്റേതെങ്കിലും വാഹനത്തിന്റെ എൻജിൻ മാറ്റിവയ്ക്കുന്നത് അനുവദിക്കില്ല. ഇത്തരത്തിൽ ചേസിസും മാറ്റാൻ കഴിയും.

വാഹനത്തിന്റെ ഇന്ധന മോഡൽ മാറ്റുന്നതിനും പുതിയ ഉത്തരവിൽ അനുമതി നൽകുന്നുണ്ട്. മോഡിഫിക്കേഷൻ സംബന്ധിച്ച് വിശദമായ ഉത്തരവ് ഗതാഗത കമ്മീഷണർ അതാത് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും അയച്ചു നൽകിയിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഏറ്റവും കൂടുതൽ നേരിട്ട ചോദ്യങ്ങളിൽ ഒന്നായിരുന്നു വാഹന മോഡിഫിക്കേഷൻ ആയി ബന്ധപ്പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ വാഹന മോഡിഫിക്കേഷൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ അനുഭാവപൂർണ്ണം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു.

English Summary

The decision regarding vehicle modifications eagerly awaited by automotive enthusiasts has finally been announced. The Motor Vehicles Department has issued an order permitting changes to the color and appearance of vehicles, subject to specific conditions.

Follow Us