കാക്കിപ്പടയ്ക്കും വേണം ഒരു ‘ചിൽ’ ഡേ; പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധിക്ക് നിർദ്ദേശം

Stress Relief for Cops: Kerala Police to Implement Mandatory Weekly Day Off: പൊലീസുകാർക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധാരണഗതിയിലുള്ള അവധികൾ നൽകണം എന്നതാണ് പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. കുട്ടികളുടെ ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ അവസരങ്ങളിൽ പൊലിസുകാർ അവധിയെടുക്കുമ്പോൽ നിർബ്ബന്ധമായും അനുമതി നൽകണം. അടിയന്തര സാഹചര്യങ്ങളിലോ, തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ ഡ്യുട്ടിയിൽ ഉണ്ടാകുമ്പോഴോ മാത്രമേ അത്തരം അവധികൾ നിരസിക്കാവു

കാക്കിപ്പടയ്ക്കും വേണം ഒരു ചിൽ ഡേ; പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധിക്ക് നിർദ്ദേശം

പ്രതീകാത്മക ചിത്രം

Published: 

23 Sep 2026 | 02:43 PM

തർക്കങ്ങൾ മുതൽ കുറ്റകൃത്യങ്ങൾ വരെ, ഗതാഗതകുരുക്ക് മുതൽ അപകടങ്ങൾ വരെ അങ്ങനെ എല്ലാ കാര്യങ്ങൾക്കും നിരന്തരം ഓടി നടക്കുന്ന പൊലീസ് സേനാംഗങ്ങൾക്കും ഒന്ന് സമാധാനനത്തോടെ വിശ്രമിക്കാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും നൽകേണ്ടതല്ലേ. എന്നാൽ അതിനൊരു പരിഹാരമാവുകയാണ്., സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബ്ബന്ധിത വീക്ക് ഓഫ് അനുവദിക്കണം എന്നാണ് പുതിയ നിർദ്ദേശം. സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും പുതിയ നിർദ്ദേശ പ്രകാരം പ്രതിവാര അവധി ലഭിക്കും

പൊലീസുകാരുടെ ഡ്യൂട്ടിക്ക് അനുസരിച്ച് റൊട്ടേഷൻ വ്യവസ്ഥയിലായിരിക്കണം അവധി നൽകേണ്ടത് എന്നാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരികുന്ന നിർദ്ദേശം. പ്രതിവാര അവധി നൽകുമ്പോഴും സ്റ്റേഷനുകളിൽ ആവശ്യമായ അംഗബലം ഉറപ്പാക്കണം. പൊതുജനങ്ങളുടെ സുരക്ഷയെയോ, സ്റ്റേഷനിലെ പ്രവർത്തനങ്ങളെയോ ബാധിക്കാത്ത വിധത്തിലാണ് ഉദ്യോഗസ്ഥരുടെ പ്രതിവാര അവധി ക്രമീകരിക്കേണ്ടത്. അവധികൾ നിർബ്ബന്ധമായും മുൻകുട്ടി തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകണം എന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

Also Read: ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ ഹോസ്റ്റലിൽ താമസിപ്പിച്ചു, വിളിച്ചിറക്കി തീ കൊളുത്തി; ഭർത്താവ് അ‌റസ്റ്റിൽ

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അവധിയെടുക്കുമ്പോൾ മറ്റൊരു ഉദ്യോഗസ്ഥന് ചുമതല നൽകണമെന്നും എ.ഡി.ജി.പി ലോ ആൻഡ് ഓർഡർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പ്രതിവാര അവധിക്ക് പുറമെ മറ്റു അവധികളുടെ കാര്യത്തിലും ഉത്തരവിൽ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പൊലീസുകാർക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധാരണഗതിയിലുള്ള അവധികൾ നൽകണം എന്നതാണ് പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. കുട്ടികളുടെ ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ അവസരങ്ങളിൽ പൊലിസുകാർ അവധിയെടുക്കുമ്പോൽ നിർബ്ബന്ധമായും അനുമതി നൽകണം. അടിയന്തര സാഹചര്യങ്ങളിലോ, തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ ഡ്യുട്ടിയിൽ ഉണ്ടാകുമ്പോഴോ മാത്രമേ അത്തരം അവധികൾ നിരസിക്കാവു എന്ന് പ്രത്യേകം പറയുന്നു.

ഓരോ തവണ അവധി നിരസിക്കുമ്പോഴും കൃത്യമായ കാരണം ബന്ധപ്പെട്ട മേലുദ്യോഗസ്ഥർ രേഖപ്പെടുത്തിയിരിക്കണം എന്ന് ഉത്തരവിൽ കർശന നിർദ്ദേശമുണ്ട്. കടുത്ത സമ്മർദ്ദത്തിൽ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നവരാണ് പൊലീസുകാർ. പലപ്പോഴും കുടുബത്തിലെ പരിപാടികൾ പങ്കെടുക്കാൻ പൊലീസ് സേനാംഗങ്ങൾക്ക് സാധിക്കാറില്ല. ഉദ്യോഗഥരുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറച്ച് ക്ഷേമം ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

English Summary

A new directive mandates a weekly day off for all police personnel, including SHOs, to reduce stress. Officials are also instructed to grant leaves for family events like birthdays and anniversaries.

Loading...
Unable to load recommendations.
Follow Us
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി