AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Newborn at Ammathottil: അർധരാത്രി മഴയ്ക്കൊപ്പം അവളെത്തി, അമ്മത്തൊട്ടിലിലെ പുതിയ അതിഥിയ്ക്ക് പേര് ജൂൺ

A newborn baby Girl was Found Abandoned: 2.7 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജൂൺ എന്ന പേര് നൽകി. നിലവിൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Newborn at Ammathottil: അർധരാത്രി മഴയ്ക്കൊപ്പം അവളെത്തി, അമ്മത്തൊട്ടിലിലെ പുതിയ അതിഥിയ്ക്ക് പേര് ജൂൺ
Infant Girl Found Abandoned In Ammathottil (1)Image Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 10 Jun 2025 19:40 PM

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി. തിങ്കളാഴ്ച രാത്രി 12 30 നാണ് നാലു ദിവസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. 2.7 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജൂൺ എന്ന പേര് നൽകി. നിലവിൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

പല മോശം സാഹചര്യങ്ങളാലും കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയാതെ രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ്ഥാപനമാണ് അമ്മത്തൊട്ടിൽ. തിരുവനന്തപുരത്തു നിന്ന് 7 കുട്ടികളെയും ആലപ്പുഴയിൽ നിന്ന് മൂന്ന് കുട്ടികളെയും ആണ് ഈ വർഷം അമ്മത്തൊട്ടിലിലേക്ക് ലഭിച്ചിട്ടുള്ളത് .

Also read – തിരഞ്ഞെടുപ്പ് ദിവസം നിലമ്പൂർ മണ്ഡലത്തിലെ വിദ്യാഭ്യാസ – സർക്കാർ സ്ഥാപനങ്ങൾക്ക് അവധി

ഇവിടെയെത്തുന്ന കുട്ടികൾക്ക് വേണ്ട പരിചരണം നൽകിയ ശേഷം ദത്തെടുക്കൽ നടപടി ക്രമത്തിലൂടെ നൽകാൻ സമിതിക്ക് കഴിയാറുണ്ട്. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാനത്ത് 2022 ലാണ് അമ്മത്തൊട്ടിൽ ആരംഭിച്ചത്.

മോശപ്പെട്ട ജീവിതസാഹചര്യം കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ട് ജനിച്ച ഉടനെ കുട്ടികളെ കുപ്പത്തൊട്ടി പോലുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിന് പകരം ഏൽപ്പിക്കുന്നതിന് പ്രത്യേകം സ്ഥാപിച്ച ഒരു തൊട്ടിലാണ് ഈ പദ്ധതിയിലെ പ്രധാന ഘടകം.