AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sree Padmanabha swami temple: 280 വർഷം പഴക്കമുള്ള കടുശർക്കരയോഗ വി​ഗ്രഹം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിശ്വക്സേനൻ ആരെന്നറിയുമോ?

Vishwaksena idol: 1739 - 41 കാലഘട്ടത്തിലാണ് പഴയ വിഗ്രഹം ഇവിടെ സ്ഥാപിച്ചത്. ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹവും അതേ ശ്രീ കോവിലിലെ മറ്റു വിഗ്രഹങ്ങളും കടു ശർക്കരയോഗം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വെള്ളം തൊടാൻ പാടില്ല.

Sree Padmanabha swami temple: 280 വർഷം പഴക്കമുള്ള കടുശർക്കരയോഗ വി​ഗ്രഹം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിശ്വക്സേനൻ ആരെന്നറിയുമോ?
Sree Padmanabhaswamy TempleImage Credit source: https://www.facebook.com/sreepadmanabhaswamytempleofficial/
aswathy-balachandran
Aswathy Balachandran | Updated On: 10 Jun 2025 21:30 PM

തിരുവനന്തപുരം: കഴിഞ്ഞദിവസം പുനപ്രതിഷ്ഠ നടത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിശ്വക്സേന വിഗ്രഹം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും ഏറെ പ്രാധാന്യമുള്ളതാണെന്നും എത്രപേർക്ക് അറിയാം. 2013 ക്ഷേത്ര അധികൃതർ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തിലെ കേടുപാടുകൾ കണ്ടെത്തിയത്. അതിനെത്തുടർന്ന് പുനപ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശ്രീ കോവിലിന്റെ മേൽക്കൂരയിലെ ചോർച്ച മൂലം ആകാം കേടുപാടുകൾ സംഭവിച്ചത് എന്നാണ് നിലവിലെ വിലയിരുത്തൽ.

 

ആരാണ് വിശ്വക്സേനൻ

 

ക്ഷേത്രത്തിൽ ശ്രീപത്മനാഭനു സമർപ്പിക്കുന്ന കാഴ്ചകളുടെയും കാണിക്കയുടെയും ആദ്യ അവകാശി ഈ ദേവനാണ് എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ അംശമായ ഈ ദേവന് വിഷ്ണുവിന്റെ പരിപാലന ചുമതലയാണ് ഉള്ളത്. ക്ഷേത്ര നിത്യ ചെലവുകളുടെ കണക്കുകൾ ബോധിപ്പിക്കുന്നതും ഈ ദേവന് മുൻപിൽ ആണ്. ഒറ്റക്കൽ മണ്ഡപത്തിന് താഴെ ശ്രീപത്മനാഭ വിഗ്രഹത്തിന്റെ പാദഭാഗത്താണ് വിശ്വക് സേന വിഗ്രഹം ഉള്ളത്.

 

വിഗ്രഹത്തിന്റെ ചരിത്രം

 

1739 – 41 കാലഘട്ടത്തിലാണ് പഴയ വിഗ്രഹം ഇവിടെ സ്ഥാപിച്ചത്. ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹവും അതേ ശ്രീ
കോവിലിലെ മറ്റു വിഗ്രഹങ്ങളും കടു ശർക്കരയോഗം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വെള്ളം തൊടാൻ പാടില്ല. അതിനാൽ തന്നെ അഭിഷേകം നടത്തുന്നത് അഭിഷേക ബിംബങ്ങളിൽ ആണ്. വിശ്വക് സേനവിഗ്രഹം വിഷ്ണുപ്രാതൻ എന്ന ശില്പിയാണ് നിർമ്മിച്ചത് എന്നാണ് കരുതുന്നത്.

 

പുതിയ വിഗ്രഹത്തിന്റെ പ്രത്യേകതകൾ

 

പഴയ വിഗ്രഹത്തിന്റെ മാതൃകയിൽ നിർമ്മിച്ചതാണ് പുതിയ വിഗ്രഹവും. ശൂലം മൃണ്മയം ലേപനം എന്നീ മൂന്ന് ഭാഗങ്ങളാണ് ഈ വിഗ്രഹ നിർമ്മാണത്തിന് ഉണ്ടായിരുന്നത്. കരിങ്ങാലിത്തടിയിലാണ് ശൂലം ഉള്ളത്. വിവിധതരം മണ്ണും പൊടിയും ചിപ്പിയും സ്വർണ്ണവും ചില ഔഷധസസ്യങ്ങളും കഷായങ്ങളും എല്ലാം ചേർത്താണ് മൃണ്മയം തയ്യാറാക്കുന്നത്. ഏറ്റവും ഉപരി ആയിട്ടാണ് ശർക്കര ലേപനം. ഏകദേശം 48 കൂട്ടം വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രത്യേകതരം കൂട്ടാണ് കടുശർക്കര യോഗം