AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‍Wayanad Tribal Women Attack: വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു

‍Wayanad Tribal Women Attack: ആക്രമണത്തിന് പിന്നിൽ ആതിരയുടെ ഭർത്താവായ രാജു ആണെന്നാണ് സൂചന. ഇയാൾ....

‍Wayanad Tribal Women Attack: വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു
Representational ImageImage Credit source: Tetra Images/Getty Images
ashli
Ashli C | Published: 23 Nov 2025 07:48 AM

വയനാട്: വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിൽ താമസിക്കുന്നവർക്ക് നേരെയാണ് ആക്രമണം. മാധവി മകൾ ആതിര എന്നവർക്കാണ് വെട്ടേറ്റത്. ഇവർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ആക്രമണം ഉണ്ടായത്. വെള്ളമുണ്ട വാരാമ്പറ്റയിലാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആതിരയുടെ ഭർത്താവായ രാജു ആണെന്നാണ് സൂചന. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ദീർഘകാലമായി കുടുംബ തർക്കം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച സ്ത്രീ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. പയ്യോളി സ്വദേശിനിയായ 58 കാരിയാണ് അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന ചികിത്സയിലിരിക്കെ മരിച്ചത്. പയ്യോളി തോലേരി ചൂരക്കാട് വയൽ നെടുംകുനി സരസു ആണ് അസുഖം ബാധിച്ചതിനെത്തുടർന്ന് മരിച്ചത്. 58 വയസ്സായിരുന്നു.

ALSO READ: സംസ്ഥാനത്ത് പരക്കെ മഴ; കോഴിക്കോട് റോഡുകളിൽ വെള്ളക്കെട്ട്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഇവർ ഒരുമാസമായി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. എന്നാൽ അസുഖം വർദ്ധിച്ച് നില വഷളായതിനെ തുടർന്നാണ് മരിച്ചത്. കൂടാതെ വാർദ്ധക്യസഹജമായിട്ടുള്ള മറ്റു അസുഖങ്ങളും സരസുവിന്റെ മരണത്തിന് കാരണമായി എന്നാണ് പ്രാഥമിക വിവരം. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ് അമീബയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്.