ആന്റോ അഗസ്റ്റിൻ മാനന്തവാടി ജില്ലാ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി
Anto Augustine's bail plea rejected: തറവാട്ട് വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെടുത്തെന്ന കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത ആന്റോ അഗസ്റ്റിനെ കഴിഞ്ഞ ദിവസം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ കഴിയുകയാണ് ആന്റോ.

Anto Augustine's Bail Plea Rejected
മാനന്തവാടി: തറവാട്ട് വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെടുത്തെന്ന കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത ആന്റോ അഗസ്റ്റിനെ കഴിഞ്ഞ ദിവസം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് മാനന്തവാടി ജില്ലാ ജയിലിൽ കഴിയുകയാണ് ആന്റോ. ഇന്ന് സമർപ്പിച്ച ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെ ആന്റോ ജയിലിൽ തുടരും. റിമാൻഡിലുള്ള ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം പോലീസ് പ്രത്യേക അന്വേഷണ സംഘം ആന്റോയുടെ വീടുകളിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിനിടെയാണ് വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. തുടർന്ന് എക്സൈസ് സംഘം എത്തി ആന്റോയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Also Read: കൊച്ചിയിൽ വൻ കൊള്ള, അതിക്രമം: വീട്ടിൽക്കയറി സ്ത്രീകളുടെ വസ്ത്രമുരിഞ്ഞു, 6.05 ലക്ഷത്തിന്റെ മോഷണം
ആന്റോയുടെ വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം പോലീസ് കണ്ടെത്തി എന്നാണ് റിപ്പോർട്ട്. 43 ലിറ്റർ വിദേശ മദ്യം, 4.824 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത് എന്നാണ് വിവരം.
അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തത്. അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ചു, വിൽപ്പനയ്ക്കായി സൂക്ഷിച്ചു, വ്യാജമദ്യമായി കണക്കാക്കാവുന്ന വസ്തു വീട്ടിൽ സൂക്ഷിച്ചു എന്നീ കുറ്റങ്ങളിലാണ് കേസ്. കഴിഞ്ഞ ദിവസം മീനങ്ങാടിയിൽനിന്ന് കോടതിയിലേക്കു കൊണ്ടു പോയപ്പോഴും കോടതിയിൽ എത്തിച്ചപ്പോഴും ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോടു പ്രതികരിച്ചില്ല.
അറസ്റ്റ് ചെയ്ത് കൊച്ചിയിൽ നിന്ന് വയനാട്ടിൽ എത്തിച്ച ആന്റോ അഗസ്റ്റിനെ മീനങ്ങാടി എക്സൈസ് ഓഫിസിൽ അഞ്ചു മണിക്കൂറോളം നീണ്ട നിയമ നടപടികൾക്കു ശേഷമാണ് കഴിഞ്ഞ ദിവസം കോടതിയിൽ എത്തിച്ചത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി എക്സൈസ് സംഘം ആന്റോയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്.
English Summary
The court has rejected the bail plea of Anto Augustine, Managing Director of Reporter TV, who was arrested by the Excise Department for the illegal possession of liquor at his ancestral home. Augustine, who was arrested in Kochi around 2:30 AM on Thursday, had been remanded to custody by the Bathery Judicial First Class Magistrate Court. He is currently lodged in the Mananthavady District Jail.