Kochi News: കൊച്ചിയിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതികൾ ചാടിപ്പോയി; ഒരാളെ പിടികൂടി
Kochi News: മജിസ്ട്രേറ്റിനു മുന്നിൽ എത്തിക്കുന്നതിന് കൊണ്ടുപോയ പ്രതികളാണ് കടവന്ത്ര പോലീസിന്റെ കയ്യിൽ നിന്നും ചാടിപ്പോയത്. സൂരജിനെ പിടികൂടാൻ സാധിച്ചില്ലെങ്കിലും റസലിനായുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് മൊബൈല് മോഷ്ടിച്ച കേസിലെ പ്രതികളായ സൂരജിനെയും റസലിനേയും പോലീസ് പിടികൂടിയത്.ഞായറാഴ്ച കോടതി അവധിയായ സാഹചര്യത്തിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ പ്രതികളെ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ്.....

പ്രതീകാത്മക ചിത്രം
കൊച്ചി: കവർച്ചാ കേസിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയതായി റിപ്പോർട്ട്. മജിസ്ട്രേറ്റിനു മുന്നിൽ എത്തിക്കുന്നതിന് കൊണ്ടുപോയ പ്രതികളാണ് കടവന്ത്ര പോലീസിന്റെ കയ്യിൽ നിന്നും ചാടിപ്പോയത്. സൂരജിനെ പിടികൂടാൻ സാധിച്ചില്ലെങ്കിലും റസലിനായുള്ള തിരച്ചിൽ തുടരുകയാണ്.
ശനിയാഴ്ചയാണ് മൊബൈല് മോഷ്ടിച്ച കേസിലെ പ്രതികളായ സൂരജിനെയും റസലിനേയും പോലീസ് പിടികൂടിയത്.ഞായറാഴ്ച കോടതി അവധിയായ സാഹചര്യത്തിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ പ്രതികളെ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പറവൂരിൽ വച്ച് പ്രതികൾ പോലീസിനെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്.
ALSO READ:നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്
പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിൽ സൂരജിനെ പിടികൂടാനായി. ഇയാൾ ഒരു കനാലിൽ ഒളിച്ചിരിക്കുമ്പോഴാണ് പോലീസിന്റെ വലയിലായത്. അതേസമയം റസൽ എങ്ങോട്ടാണ് കടന്നു കളഞ്ഞത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പോലീസ് അന്വേഷണം ഊർജിതമാക്കുകയാണ്.
തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭാര്യയെ ഭർത്താവ് കൊന്നു. കുത്തി കൊലപ്പെടുത്തുകയായിരുന്നു. നെയ്യാറ്റിൻകര സ്വദേശിനിയായ എം എൽ അൽമ ആണ് കൊല്ലപ്പെട്ടത്. 33 വയസ്സ് ആയിരുന്നു. അൽമയെ ഭർത്താവ് വിഷ്ണുവാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാവിലെയോടെയാണ് കൊലപാതകം നടന്നത്. കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.
വീടിനകത്ത് വച്ചാണ് അൽമായ വിഷ്ണു കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും അത് വർദ്ധിച്ചതോടെ വിഷ്ണു ഭാര്യയായ അൽമയുടെ കഴുത്തിൽ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കൊലപാതകം നടത്തിയതിനുശേഷം വിഷ്ണു തന്നെയാണ് അയൽവാസികളോട് കൃത്യത്തെക്കുറിച്ച് പറഞ്ഞത്. ശേഷം അവരാണ് പോലീസിനെ വിവരം അറിയിച്ചത്. ഒരു സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപകനായിരുന്നു വിഷ്ണു. അൽമയും വിഷ്ണുവും തമ്മിൽ തർക്കം ഉണ്ടാകുന്നത് പതിവാണെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു
കണ്ണൂർ കൊളക്കാട് അമ്മയെ കൊലപ്പെടുത്തി മകൻ. കഴുത്തറുത്തായിരുന്നു കൊലപാതകം. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയാണ് പ്രതി. കൊലപാതകം നടത്തിയ ശേഷം ക്രിസ്റ്റി അയൽവാസിക്കൊപ്പം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്. കത്തികൊണ്ട് അമ്മയുടെ കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതേസമയം ക്രിസ്റ്റി ലഹരിക്ക് അടിമയായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. കൊലപാതക സമയത്തും ക്രിസ്റ്റി ലഹരി ഉപയോഗിച്ചിരുന്നു. അമ്മയുമായുള്ള തർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ വച്ചായിരുന്നു ആക്രമണം നടത്തിയത്. അമ്മയാണ് തന്റെ ജീവിതം ഇങ്ങനെ ആക്കിയത് അച്ഛനെയും കൊലപ്പെടുത്തുമെന്ന് അയൽവാസിയോട് പ്രതി പറഞ്ഞതായും റിപ്പോർട്ട്. കത്തികൊണ്ട് ആഴത്തിൽ ഏറ്റ മുറിവാണ് ഗീതമ്മ മരിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.