Actress Assault Case: ദിലീപും കാവ്യയും തമ്മിൽ ബന്ധമുണ്ടെന്നറിയാമായിരുന്നിട്ടും റിമി ടോമി ഒന്നും പറഞ്ഞില്ല: വിചാരണക്കോടതിയിൽ മഞ്ജു പറഞ്ഞത്
Manju Warrier About Rimi Tomy: ദിലീപും കാവ്യ മാധവനും തമ്മിൽ രഹസ്യബന്ധമുണ്ടായിരുന്ന വിവരം ഗായിക റിമി ടോമിയ്ക്ക് അറിയാമായിരുന്നു എന്ന് മഞ്ജു വാര്യർ. വിചാരണക്കോടതിയോടാണ് മഞ്ജുവിൻ്റെ വെളിപ്പെടുത്തൽ.
ദിലീപും കാവ്യ മാധവനും തമ്മിൽ ഏറെക്കാലമായി രഹസ്യബന്ധമുണ്ടായിരുന്നു എന്ന് മഞ്ജു വാര്യർ വിചാരണക്കോടതിയിൽ. ഗായിക റിമി ടോമിക്ക് ഇതേപ്പറ്റി അറിയാമായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല. കാവ്യ – ദിലീപ് ബന്ധത്തെപ്പറ്റി അറിഞ്ഞ് മഞ്ജു വാര്യർ കരഞ്ഞു എന്ന് സംവിധായിക ഗീതു മോഹൻദാസും വിചാരണക്കോടതിയിൽ പറഞ്ഞു.
2012 ഫെബ്രുവരി 12ന് ദിലീപിൻ്റെ പഴയ മൊബൈൽ ഫോണിൽ കാവ്യ മാധവനുമായുള്ള ചില സ്വകാര്യ സന്ദേശങ്ങൾ കണ്ടു എന്ന് മഞ്ജു വാര്യർ വിചാരണക്കോടതിയിൽ പറഞ്ഞു. കാവ്യയോട് ഇതേപ്പ്പറ്റി ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. ദിലീപിനെ വിളിച്ചപ്പോൾ കിട്ടിയില്ല. ശേഷം കാവ്യയുടെ അമ്മയെ വിളിച്ചു. ദിലീപ് – കാവ്യ ബന്ധത്തിൽ അവർ അസ്വസ്ഥതയും ആശങ്കയും പ്രകടിപ്പിച്ചു. ഈ ബന്ധം അക്രമത്തിന് ഇരയായ നടിയ്ക്കും റിമി ടോമിയ്ക്കും അറിയാമെന്നും കാവ്യയുടെ അമ്മ പറഞ്ഞു. റിമി ടോമിയോട് ഇക്കാര്യം പറഞ്ഞപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതെല്ലാം ഗീതു മോഹൻദാസിനോടും സംയുക്ത വർമ്മയോടും പറഞ്ഞു എന്നും മഞ്ജു വിചാരണക്കോടതിയിൽ പറഞ്ഞു.
Also Read: Kalamkaval: കളങ്കാവലിൽ കറങ്ങിവീണ് ധ്രുവ് വിക്രം; ഒപ്പം ചേർന്ന് റൗണ്ട് ടേബിളിലെ മറ്റ് താരങ്ങൾ
ഫെബ്രുവരി 14ന് മഞ്ജു അക്രമത്തിനിരയായ നടിയുടെ വീട്ടിലെത്തി കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്വേഷിച്ചു. നടി കാര്യങ്ങൾ തുറന്നുപറഞ്ഞു. തുടർന്ന് കാവ്യയുടെ അമ്മയെ മഞ്ജു വിളിച്ചു. കാവ്യ ബന്ധം തുടരില്ലെന്ന് ഉറപ്പുനൽകിയതായി അമ്മ പറഞ്ഞു. ഇതിന് പിന്നാലെയാണ് മഞ്ജു ദിലീപിൻ്റെ വീട്ടിൽ തിരികെയെത്തിയത്. ദിലീപിൻ്റെ സഹോദരങ്ങളോട് മഞ്ജു ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു.
ദിലീപ് രണ്ട് ദിവസത്തിന് ശേഷമാണ് തിരികെ എത്തിയത്. കാവ്യയ്ക്ക് മെസേജ് അയച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ ഓർമ്മയില്ലെന്ന് പറഞ്ഞു. അക്രമത്തിനിരയായി നടിക്ക് പക്വതയില്ലെന്നും അവർ പറയുന്നതൊന്നും കാര്യമായി എടുക്കേണ്ടതില്ലെന്നും ദിലീപ് വാദിച്ചു. ഈ ബന്ധം തൻ്റെ വിവാഹജീവിതം തകർത്തു. ആ വീട്ടിൽ തൻ്റെ താലിമാലയും വിവാഹമോതിരവും ഉപേക്ഷിച്ച് താൻ പോവുകയായിരുന്നു എന്നും മഞ്ജു പറഞ്ഞു. എന്നാൽ, കാവ്യയുടെ അമ്മയുമായി മഞ്ജു സംസാരിച്ച വിവരം അന്വേഷണ രേഖകളിൽ ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
ദിലീപ് – കാവ്യ ബന്ധമറിഞ്ഞ് മഞ്ജു കരഞ്ഞതായി ഗീതു മോഹൻദാസ് കോടതിയിൽ മൊഴിനൽകി. ദിലീപും കാവ്യയും അതിജീവിതയും തൻ്റെ സുഹൃത്തുക്കളാണെന്നും മഞ്ജു വാര്യരെ അറിയാമെന്നും റിമി ടോമി പറഞ്ഞു. ദിലീപ് – കാവ്യ ബന്ധത്തെപ്പറ്റി അറിയില്ല. ഇക്കാര്യം ചോദിക്കാനായി മഞ്ജു വിളിച്ചിരുന്നു എന്നും റിമി പറഞ്ഞു. നടിയോട് തനിക്കോ ദിലീപിനോ ശത്രുതയില്ലെന്നാണ് കാവ്യ പറഞ്ഞത്. ദിലീപുമായി നിരന്തരം കാണാറുണ്ടെന്ന ആരോപണം കാവ്യ നിഷേധിച്ചു.