AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: കുഞ്ഞിനെ വിഴുങ്ങാനെത്തി ഭീമന്‍ പെരുമ്പാമ്പ്; നിസ്സഹായനായി വളര്‍ത്തുനായ

Python Viral Video: വീടിന്റെ സിറ്റൗട്ടില്‍ ഇരുന്ന് കളിക്കുകയാണ് കുട്ടി, കാഴ്ചയില്‍ ഒന്നോ രണ്ടോ വയസ് തോന്നിക്കും. കുട്ടിക്ക് സമീപത്തായി മുറ്റത്ത് വളര്‍ത്തുനായയെയും കാണാം. കളിപ്പാട്ടങ്ങളുമായി കളിക്കുന്ന കുട്ടിക്ക് അരികിലേക്കാണ് പെട്ടെന്ന് പാമ്പെത്തിയത്.

Viral Video: കുഞ്ഞിനെ വിഴുങ്ങാനെത്തി ഭീമന്‍ പെരുമ്പാമ്പ്; നിസ്സഹായനായി വളര്‍ത്തുനായ
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: monustla Instagram
shiji-mk
Shiji M K | Updated On: 18 Dec 2025 14:03 PM

നമ്മെ ഭയപ്പെടുത്തുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അക്കൂട്ടത്തില്‍ മൃഗങ്ങള്‍ മനുഷ്യനെ ആക്രമിക്കുന്ന വീഡിയോകളും ധാരാളം ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു ദൃശ്യമാണ് കാഴ്ച്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. ഒരു കുഞ്ഞിനെ വിഴുങ്ങാന്‍ പെരുമ്പാമ്പ് എത്തുന്നതാണ് ദൃശ്യം.

വീടിന്റെ സിറ്റൗട്ടില്‍ ഇരുന്ന് കളിക്കുകയാണ് കുട്ടി, കാഴ്ചയില്‍ ഒന്നോ രണ്ടോ വയസ് തോന്നിക്കും. കുട്ടിക്ക് സമീപത്തായി മുറ്റത്ത് വളര്‍ത്തുനായയെയും കാണാം. കളിപ്പാട്ടങ്ങളുമായി കളിക്കുന്ന കുട്ടിക്ക് അരികിലേക്കാണ് പെട്ടെന്ന് പാമ്പെത്തിയത്. എന്നാല്‍ ആ കുരുന്നിന് എന്താണ് തന്റെ അടുത്തേക്ക് വരുന്നതെന്ന് മനസിലാക്കാനായില്ല.

കുഞ്ഞിന് തൊട്ടടുത്തായി എത്തിയ പെരുമ്പാമ്പിനെ ആക്രമിച്ച് പിന്തിരിപ്പിക്കാന്‍ വളര്‍ത്തുനായക്ക് സാധിച്ചു. ഇതോടെ കുട്ടി പേടിച്ച് വാവിട്ട് കരയാനും തുടങ്ങി. നായയുടെ ധീരതയെ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. കാരണം, നായ ഇല്ലായിരുന്നുവെങ്കില്‍ ആ കുഞ്ഞിനെ പാമ്പ് വിഴുങ്ങുമായിരുന്നു.

വൈറലായ വീഡിയോ

 

View this post on Instagram

 

A post shared by Mohammed (@monustla)

എന്നാല്‍ ഇതൊരു യഥാര്‍ഥ വീഡിയോ അല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ വീഡിയോ നിര്‍മ്മിച്ചത്. കുഞ്ഞിനെ രക്ഷിച്ച പട്ടി സാര്‍ നിമിഷനേരം കൊണ്ട് വൈറലായി, എന്നാല്‍ ഇതൊരു എഐ വീഡിയോ ആണെന്ന് തിരിച്ചറിയാതെയാണ് പലരും കമന്റ് ചെയ്യുന്നത്.

Also Read: Viral Video: ഞെട്ടിയത് മാതാപിതാക്കൾ കുട്ടിയെ സംസാരിക്കാൻ പഠിപ്പിച്ചപ്പോൾ, മിണ്ടിയത് നായ

ഇതൊക്കെ കാണുമ്പോള്‍ മനുഷ്യന്മാരെ ഒക്കെ എടുത്ത് തോട്ടില്‍ എറിയാന്‍ തോന്നുന്നു, ദൈവം പട്ടിയുടെ രൂപത്തില്‍ അവതരിച്ചു, കുട്ടികള്‍ക്ക് പടച്ചവന്റെ കാവല്‍ ഉണ്ടാകും അത് ഒരു നായ സമയത്ത് എത്തിയില്ലേ? എന്നെല്ലാമാണ് വീഡിയോക്ക് താഴെ കമന്റുകള്‍ നീളുന്നത്.