AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Air India Express Emergency Landing: നെടുമ്പാശ്ശേരിയിൽ എയർ ഇന്ത്യ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; വിമാനം ആൻഡ് അടിയന്തര ലാൻഡിങ് നടത്തി

Air India Express Emergency Landing: റൺവേയിൽ ഇറങ്ങുന്നതിനിടെയാണ് വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചത്. 160 യാത്രക്കാരുമായി പോയ വിമാന...

Air India Express Emergency Landing: നെടുമ്പാശ്ശേരിയിൽ എയർ ഇന്ത്യ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; വിമാനം ആൻഡ് അടിയന്തര ലാൻഡിങ് നടത്തി
Air India (3)Image Credit source: Social Media
ashli
Ashli C | Published: 18 Dec 2025 10:57 AM

നെടുമ്പാശ്ശേരി: ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

നിലവിൽ വിമാനത്തിൽ ഉണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ലാൻഡിംഗ് ​ഗിയറിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം നെടുമ്പാശേരിയിലേക്ക് അടിയന്തരമായി തിരിച്ചു വിടുകയായിരുന്നു.

റൺവേയിൽ ഇറങ്ങുന്നതിനിടെയാണ് വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചത്. 160 യാത്രക്കാരുമായി പോയ വിമാനത്തിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നത് മുൻകൂട്ടി ഫയർഫോഴ്സും ആംബുലൻസുകളും റൺവേയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു.