Actress Attack case: നടിയെ ആക്രമിച്ച കേസ്; മലയാളം ചാനലിനെതിരെ പ്രതി ദിലീപ് ഹൈക്കോടതിയില്‍

Actress Attack case: ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ ജൂലൈ 10-നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്...

Actress Attack case: നടിയെ ആക്രമിച്ച കേസ്; മലയാളം ചാനലിനെതിരെ പ്രതി ദിലീപ് ഹൈക്കോടതിയില്‍

ദിലീപ്

Published: 

30 Nov 2025 06:45 AM

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രമുഖ മലയാളം ചാനലിനെതിരെ നടൻ ദിലീപ് കേസ് നൽകി. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. പ്രസ്തുത ചാനലിനെതിരെ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളിൽ അന്വേഷണം നടത്തുന്നില്ലെന്നും അന്വേഷണം പുനരാരംഭിച്ചു ഉടൻ പൂർത്തിയാക്കണമെന്നും ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെടുന്നത്. ദിലീപിന്റെ ആവശ്യത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടി.

കേസിലെ നിർണായക തെളിവുകൾ നേരത്തെ പുറത്തുവിട്ടത് ഈ ചാനൽ ആയിരുന്നു. ഇതിന് പിന്നാലെ പ്രസ്തുത ചാനലിനെതിരെ പോലീസ് സ്വമേധയാ അഞ്ചു കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസുകളിലെ അന്വേഷണം പൂർത്തിയാക്കണം എന്നാണ് ദിലീപ് ഇപ്പോൾ ആവശ്യപ്പെടുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് ആണ് വിധി പറയുക. എട്ടാംപതി ദിലീപ് ഉൾപ്പെടെ എല്ലാ പ്രതികളും ഡിസംബർ എട്ടിന് വിചാരണ കോടതിയിൽ ഹാജരാകണം എന്നാണ് റിപ്പോർട്ട്.

ALSO READ: നടിയെ ആക്രമിച്ച കേസ്, വിധി ഡിസംബർ 8ന്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. നടി ആക്രമിക്കപ്പെട്ട 8 വർഷത്തിനുശേഷമാണ് കേസിൽ വിധി പറയുന്നത്. എല്ലാ പ്രതികളും ഡിസംബർ എട്ടിനും വിചാരണ കോടതിയിൽ ഹാജരാകണം. കേസിലെ വാദം ഉൾപ്പെടെയുള്ള വിചാരണ നടപടികൾ കഴിഞ്ഞ ഏപ്രിൽ 11ന് പൂർത്തിയായതാണ്.

പിന്നാലെ കഴിഞ്ഞ് 27 തവണയും വാദത്തിൽ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ ജൂലൈ 10-നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും