Actress attack case: നടിയെ ആക്രമിച്ച കേസ്, വിധി ഡിസംബർ 8ന്

Actress attack case verdict: പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. കേസിൽ ആകെ പന്ത്രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

Actress attack case: നടിയെ ആക്രമിച്ച കേസ്, വിധി ഡിസംബർ 8ന്

Actress Attack Case

Updated On: 

25 Nov 2025 | 01:02 PM

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും.  ഏഴുവർഷം നീണ്ട വിചാരണ നടപടികളാണ് അവസാനിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. പ്രോസിക്യൂഷനോട് ചോദിച്ച ചില സംശയങ്ങൾക്കുള്ള റുപടി ലഭിച്ചതിന് പിന്നാലെയാണ് കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ കോടതി തീരുമാനിച്ചത്.

2017 ഫെബ്രുവരി 17നാണ് കേരളത്തെ ഞെട്ടിച്ച് കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ ജൂലൈ 10-നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.  85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് ദിലീപിന് ജാമ്യം ലഭിച്ചു.

കേസിൽ ആകെ പന്ത്രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. കേസിൽ ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ ഇപ്പോൾ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് പൾസർ സുനി ജാമ്യത്തിൽ ഇറങ്ങിയത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്.

കേസിൽ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി ഹണി എം.വർഗീസാണു സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. 2019 ലാണു കേസിൽ വിചാരണ നടപടി തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളി.

Related Stories
Sabarimala Gold Scam: പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി ഇന്ന്‌
Kerala Weather Alert: മഴ ഇനി വരില്ല? ചൂട് കൂടാൻ സാധ്യത; ഇന്നത്തെ കാലാവസ്ഥ പ്രവചനം
Narendra Modi: വമ്പന്‍ പ്ലാനുമായി മോദി തിരുവനന്തപുരത്തേക്ക്; ജനുവരി 23 നെത്തും
Rahul Mamkootathil: നിർണായകം; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Seaport Airport Road: രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്
Malappuram Man Death: വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; മലപ്പുറത്ത് ചികിത്സയിലായിരുന്നയാൾ മരിച്ചു
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു