AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bindu Padmanabhan Missing Case: ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി, എല്ലുകൾ കത്തിച്ചു‌; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ

Cherthala Bindu Padmanabhan Missing Case: പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിക്കുകയായിരുന്നു. എല്ലുകൾ കത്തിച്ച ശേഷം ശരീരഭാ​ഗങ്ങൾ പലയിടത്തായി സംസ്ക്കരിക്കുകയായിരുന്നു. അതേസമയം ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.

Bindu Padmanabhan Missing Case: ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി, എല്ലുകൾ കത്തിച്ചു‌; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ
പ്രതി സെബാസ്റ്റ്യൻImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 27 Sep 2025 19:27 PM

ആലപ്പുഴ: ബിന്ദു പത്മനാഭൻ തിരോധാന കേസിൽ വമ്പൻ വഴിത്തിരിവ്. ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചുമൂടിയതായി പ്രതി സെബാസ്റ്റ്യൻ. പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്ന് പ്രതി പോലീസിന് നൽകിയ മൊഴി. നിലവിൽ പ്രതി സെബാസ്റ്റ്യൻ ആലപ്പുഴ ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിലാണ്. ഇവർ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 2006 മേയ് മാസത്തിലാണ് കൊലപാതകം നടന്നതെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.

പിന്നീട് പഴകിയെന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിക്കുകയായിരുന്നു. ബിന്ദുവിന്റെ പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നും സെബാസ്റ്റ്യൻ അന്വേഷണ സംഘത്തോട് പറഞ്ഞു. എല്ലുകൾ കത്തിച്ച ശേഷം ശരീരഭാ​ഗങ്ങൾ പലയിടത്തായി സംസ്ക്കരിക്കുകയായിരുന്നു. അതേസമയം ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.

Also Read: ദേവേന്ദു വധത്തില്‍ വീണ്ടും ട്വിസ്റ്റ്; ശ്രീതുവിന്‍റെ ഭർത്താവല്ല കുഞ്ഞിന്റെ അച്ഛൻ; മൊഴി നൽകാതെ പ്രതി

മൊഴി അനുസരിച്ച് പല സ്ഥലങ്ങളിലായി പരിശോധന നടത്തിവരികയാണ്. 17 വർഷം മുമ്പാണ് ബിന്ദു പത്മനാഭനെ കാണാതായത്. ഇതിന് പിന്നാലെ ബിന്ദു കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച് അടുത്തിടെയാണ പൊലീസ് കേസെടുത്തത്. ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയെ സമാന രീതിയിൽ കൊലപ്പെടുത്തിയെന്ന കേസിൽ സെബാസ്റ്റ്യൻ റിമാൻഡിലായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഇയാളെ കോടതിയിൽനിന്ന് ആലപ്പുഴ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.

ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ 2006 ലാണ് കാണാതാവുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ട് അനുസരിച്ച്, 2006ൽ തന്നെ ബിന്ദു കൊല്ലപ്പെട്ടു. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീടാണ് ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയത്.