AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PSC Exam Malpractice in Kannur: ഷര്‍ട്ടിന്റെ കോളറില്‍ ക്യാമറ, ചെവിയിൽ ഇയർഫോൺ; കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർഥി പിടിയിൽ

PSC Exam Malpractice in Kannur: ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചുകൊണ്ട് ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഇതിന്റെ ഉത്തരങ്ങൾ പിന്നീട് ബ്ലൂടൂത്ത് ഇയർഫോണിലൂടെ ലഭിക്കുകയും ചെയ്തിരുന്നു.

PSC Exam Malpractice in Kannur: ഷര്‍ട്ടിന്റെ കോളറില്‍ ക്യാമറ, ചെവിയിൽ ഇയർഫോൺ; കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർഥി പിടിയിൽ
Psc Exam Malpractice In Kannur
sarika-kp
Sarika KP | Updated On: 27 Sep 2025 20:50 PM

കണ്ണൂർ: കണ്ണൂരിൽ‌ പിഎസ്‌സി പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി. മൈക്രോ ക്യാമറ, ഇയർഫോൺ എന്നിവ ഉപയോ​ഗിച്ചായിരുന്നു ഉദ്യോഗാർഥി കോപ്പിയടിച്ചത്. സംഭവത്തിൽ ഉദ്യോഗാർഥിയെ പിഎസ്‌സി വിജിലൻസ് വിഭാഗം പിടികൂടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്.

സംഭവം പിടികൂടിയതോടെ ഉദ്യോഗാർഥി എക്സാം ഹാളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നാലെ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി.പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരീക്ഷ.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടയിലായിരുന്നു സംഭവം. ഇയാൾ നേരത്തെ പിഎസ്‌സിയുടെ അഞ്ച് പരീക്ഷകൾ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുകയാണ്.

Also Read:ബിന്ദുവിനെ കൊന്ന് കഷണങ്ങളാക്കി, എല്ലുകൾ കത്തിച്ചു‌; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ

ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചുകൊണ്ട് ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഇതിന്റെ ഉത്തരങ്ങൾ പിന്നീട് ബ്ലൂടൂത്ത് ഇയർഫോണിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. ഈ രീതിയിലാണ് കോപ്പിയടി നടന്നത്. ഇത് പരിശോധനയിൽ പിഎസ്‌സി വിജിലൻസ് വിഭാഗം കണ്ടെത്തുകയായിരുന്നു.