Kuttanad Husband Kills Wife: കുടുംബവഴക്ക്: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; അറസ്റ്റ്
Kuttanad Husband Kills Wife After Family Issue: സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയാണ് ദമ്പതികൾ. പോലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടനാട്: കുടുംബ വഴക്കിനെ പിന്നാലെ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കുട്ടനാട് രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (മതിമോൾ- 42) ആണ് ഭർത്താവിൻ്റെ കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്. ഭർത്താവ് വിനോദിനെ (50) പോലീസ് കസ്റ്റഡിയിലെടുത്തു.
സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയാണ് ദമ്പതികൾ. പോലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.
മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: കുട്ടി പീഡനത്തിന് ഇരയായി
തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പിതാവിന്റെ അടുത്ത ബന്ധുവിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ സൂചനയ്ക്ക് പിന്നാലെ അതീവ രഹസ്യമായാണ് പോലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് നൽകും. അതിന് ശേഷം വിവരങ്ങൾ സ്ഥിരീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചെങ്ങമനാട് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.