Thiruvananthapuram: തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾക്ക് അവധി, വിമാനത്താവളം അടച്ചിടും

Alpashi Arattu, Holiday for Government offices: വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ അന്താരാഷ്ട്ര വിമാനത്താവളവും താൽകാലികമായി അടച്ചിടുന്നതാണ്. വൈകുന്നേരം 4.45 മുതൽ രാത്രി 8.00 നിയന്ത്രണം.

Thiruvananthapuram: തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾക്ക് അവധി, വിമാനത്താവളം അടച്ചിടും

Padmanabhaswamy Temple

Published: 

30 Oct 2025 07:20 AM

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഇന്ന് (30/10/2025) അവധി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ അന്താരാഷ്ട്ര വിമാനത്താവളവും താൽകാലികമായി അടച്ചിടുന്നതാണ്.

വൈകുന്നേരം 4.45 മുതൽ രാത്രി 8.00 നിയന്ത്രണം. പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

ഒക്ടോബർ 30 ന് വെകിട്ട് അഞ്ചുമണിക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയില്‍ നിന്നാണ് ആറാട്ട് ഘോഷയാത്ര ആരംഭിക്കുക. വള്ളക്കടവില്‍ നിന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോവുക. അതുകൊണ്ടാണ് ഈ സമയം വിമാനത്താവളം അടച്ചിടുന്നത്.

10 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അല്‍പശി ആറാട്ട്. ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. ആറാട്ട് കലാശത്തോടെ ഉത്സവം സമാപിക്കും.

ALSO READ: സംസ്ഥാനത്ത് മഴയ്ക്കൊപ്പം കള്ളക്കടൽ പ്രതിഭാസവും; ഇടിമിന്നലോടു കൂടിയ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

റോജി എം. ജോൺ എംഎൽഎ വിവാഹിതനായി, ആശംസകളുമായി പ്രമുഖർ

അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിനി ലിപ്‌സിയാണ് വധു. അങ്കമാലി ബസിലിക്ക പള്ളിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30നായിരുന്നു വിവാഹം.

വിവാഹ ചെലവുകൾ ചുരുക്കി പ്രസ്തുത തുക നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന്  എംഎൽഎ അറിയിച്ചിരുന്നു. വേങ്ങൂർ സ്വദേശിക്കാണ് വീട് നിർമിച്ചുനൽകുന്നത്. ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, ഉമാ തോമസ്, മുൻ എംഎൽഎ പി.ജെ. ജോയി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ഇരുവർക്കും വിവാഹ ആശംസകൾ അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും