AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aluva Child Murder: നാലു വയസ്സുകാരിലെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പീഡോഫൈലാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ്

Aluva Child Abuse Case: കുഞ്ഞിനെ കൊലപ്പെടുത്താമെന്നത് പെട്ടെന്നുള്ള തീരുമാനമായിരുന്നെന്നും പീഡന വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് അമ്മ മൊഴി നൽകിയിരുന്നത്.

Aluva Child Murder: നാലു വയസ്സുകാരിലെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പീഡോഫൈലാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ്
Aluva Case (1)Image Credit source: Freepik
aswathy-balachandran
Aswathy Balachandran | Updated On: 24 May 2025 17:10 PM

കൊച്ചി: എറണാകുളം ആലുവയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പീഡോഫൈലാണോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ. പ്രതിക്ക് കൂടുതലും സൗഹൃദം കൊച്ചുകുട്ടികളോട് ആയിരുന്നു എന്ന് പോലീസ് അറിയിച്ചിരുന്നു. പ്രദേശത്ത് പ്രതി കൂടുതലും കൂടെ കൊണ്ടു നടന്നതും കുട്ടികളെയാണ് എന്നാണ് വിവരം.

കുട്ടികൾക്ക് മധുരവും കളിപ്പാട്ടങ്ങളുമെല്ലാം ഇയാൾ വാങ്ങി നൽകാറുണ്ടെന്നും വിവരമുണ്ട്. മറ്റു കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നതിലും പ്രാഥമിക അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ രണ്ട് ദിവസത്തേക്ക് പോക്സോ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായാണ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സംഘം ആവശ്യപ്പെടുക എന്നായിരുന്നു പ്രഥമികവിവരം. എന്നാൽ രണ്ട് ദിവസത്തേക്കാണ് വിട്ടു കിട്ടിയിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയുടെ അമ്മയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.

പുത്തൻകുരിശ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ, ബാലനീതി എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒന്നര വർഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. കുട്ടി കൊല്ലപ്പെട്ട ദിവസവും പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു എന്നാണ് വിവരം. രണ്ടര വയസു മുതൽ കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നെന്നും നീല ചിത്രങ്ങൾ കണ്ട ശേഷമായിരുന്നു പീഡനമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പീഡനവിവരം അറിയില്ലെന്നായിരുന്നു അമ്മ മൊഴി നൽകിയത്.

Also read – മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് അതിതീവ്ര മഴ; രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കുഞ്ഞിനെ കൊലപ്പെടുത്താമെന്നത് പെട്ടെന്നുള്ള തീരുമാനമായിരുന്നെന്നും പീഡന വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് അമ്മ മൊഴി നൽകിയിരുന്നത്. നിലവിൽ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലാണ് കുട്ടിയുടെ അമ്മ ഉള്ളത്. മെയ് 19 നാണ് നാലുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നത്. അംഗനവാടിയിൽ എത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും കൂട്ടി അമ്മ ഇറങ്ങുകയും മൂന്ന് മണിയോടെ കുഞ്ഞുമായി തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് പുറപ്പെടുകയും ചെയ്തു.

ആലുവയിൽ നിന്ന് ഏഴ് മണിയോടെ മൂഴിക്കുളത്ത് എത്തിയ അവർ കുഞ്ഞിനെ പാലത്തിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു എന്നാണ് വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പ്രതി അച്ഛൻ്റെ സഹോദരനാണെന്ന് കണ്ടെത്തിയത്.

 

പീഡോഫീലിയ

 

പ്രായപൂർത്തിയാകാത്ത കുട്ടികളോട്, പ്രത്യേകിച്ച് കൗമാരമെത്തുന്നതിന് മുമ്പുള്ള കുട്ടികളോട്, ലൈംഗിക ആകർഷണം തോന്നുന്ന ഒരു മാനസിക പ്രശ്നമാണ്. ഇത് ഒരുതരം പാരാഫീലിയ വിഭാഗത്തിൽ പെടുന്നു, അതായത് സാധാരണയിൽ നിന്ന് വ്യതിചലിച്ച ലൈംഗിക താൽപ്പര്യങ്ങളും സ്വഭാവങ്ങളും ഉള്ളവരാണ് ഇവർ.