Amit Shah: ‘2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’; അമിത് ഷാ
Amit Shah: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണ്. കേരളത്തിന്റെ വികസനം ബിജെപിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: അടുത്ത വർഷം കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരാണെന്നും ഉച്ചത്തിൽ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്നും അമിത് ഷാ പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണ്, സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണ്. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണ്. കേരളത്തിന്റെ വികസനം ബിജെപിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിജെപിയുടെ ലഷ്യം വികസിത കേരളമാണ്. കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും യുഡിഎഫിനുo അവസരം നൽകി. എന്നാൽ അവർ ഒന്നും തിരികെ നൽകിയില്ല, നൽകിയത് അക്രമ രാഷ്ട്രീയം മാത്രമാണ്. നരേന്ദ്ര മോദി സർക്കാരാണ് കേരളത്തിലെ മത തീവ്രവാദത്തെ ഇല്ലാതാക്കിയത്. പിഎഫ്ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്.
2014 ൽ 11 ശതമാനവും 19ൽ 16 ശതമാനവും 2020 ൽ 20 ശതമാനവും വോട്ട് ബിജെപിക്ക് നൽകി. 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും.വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25% വോട്ട് നേടി ബഹുഭൂരിപക്ഷം വാർഡുകളും എൻഡിഎ ഭരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രവർത്തകർ പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.