Amoebic Meningoencephalitis: ആശ്വാസം; അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച 11കാരി പൂര്‍ണ ആരോഗ്യവതി; ആശുപത്രിവിട്ടു

Amoebic Meningoencephalitis Recovery: രോ​ഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത് പതിനൊന്ന് പേരാണ്. നാല് കുട്ടികളും ചികിത്സയിലുണ്ട്.

Amoebic Meningoencephalitis: ആശ്വാസം; അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച 11കാരി പൂര്‍ണ ആരോഗ്യവതി; ആശുപത്രിവിട്ടു

പ്രതീകാത്മക ചിത്രം

Published: 

18 Sep 2025 13:34 PM

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസുകാരി ആശുപത്രി വിട്ടു. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിയാണ് ബുധനാഴ്ചയോടെ ആശുപത്രി വിട്ടത്. കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. സെപ്‌തംബർ മാസത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, നിലവിൽ 71പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 24പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വർഷം ഇതുവരെ 19 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഇതിൽ ഒൻപതെണ്ണവും സെപ്‌തംബറിലാണ്.

രോ​ഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത് പതിനൊന്ന് പേരാണ്. നാല് കുട്ടികളും ചികിത്സയിലുണ്ട്. എന്നാല്‍ നിലവില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഒരാൾക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു.പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

Also Read:കോഴിക്കോട് 11 പേര്‍ ചികിത്സയില്‍; അമീബയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി

ആശങ്ക വേണ്ടെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറയുന്നത്. ജാഗ്രത കൈവിടരുതെന്നും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ചികിത്സ നല്‍കി രോഗം ഭേദമാക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും