AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National Highway Development: കൊല്ലം – തേനി ദേശീയപാത ഒരുങ്ങുമ്പോൾ തലവരമാറുന്നത് ഈ ജില്ലകളുടെ, ചിലവ് കേന്ദ്രം വക

Kollam -Theni NH-183 development: സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി സംസ്ഥാനം പിന്മാറിയതോടെ, സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള മുഴുവൻ നിർമ്മാണ ചെലവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തന്നെ വഹിക്കും. ഇതോടെ പദ്ധതിയുടെ വേഗത വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

National Highway Development: കൊല്ലം – തേനി ദേശീയപാത ഒരുങ്ങുമ്പോൾ തലവരമാറുന്നത് ഈ ജില്ലകളുടെ, ചിലവ് കേന്ദ്രം വക
National HighwayImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 20 Jan 2026 | 04:43 PM

കൊല്ലം: തെക്കൻ കേരളത്തിന്റെയും കിഴക്കൻ മലയോര മേഖലയുടെയും വികസനത്തിൽ വിപ്ലവകരമായ മാറ്റം കുറിക്കുന്ന കൊല്ലം – തേനി ദേശീയപാത (NH-183) വികസനത്തിന് അന്തിമ അംഗീകാരം. പദ്ധതിയുടെ ആദ്യഘട്ട വികസനത്തിനുള്ള അലൈൻമെന്റ് അംഗീകരിച്ചതായും പാത നാലുവരിയായി വികസിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ലോക്സഭയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലം കടവൂർ (NH 66) മുതൽ കുമളി (തമിഴ്‌നാട് അതിർത്തി) വരെയാണ് പാത ഉള്ളത്. ആകെ ദൈർഘ്യം ഏകദേശം 215 കിലോമീറ്റർ. ആദ്യഘട്ടം കടവൂർ മുതൽ അഞ്ഞിലിമൂട് വരെയുള്ള 58 കിലോമീറ്ററാണ്. നിലവിലെ ഗതാഗത തിരക്ക് പരിഗണിച്ച് രണ്ട് വരിയിൽ നിന്ന് നാലുവരിപ്പാതയായി മാറ്റി നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 2200 കോടി രൂപയോളമാകും ചിലവ്.

 

സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ല

 

സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കേരളം നിരസിച്ചിരുന്നു. സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി സംസ്ഥാനം പിന്മാറിയതോടെ, സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള മുഴുവൻ നിർമ്മാണ ചെലവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തന്നെ വഹിക്കും. ഇതോടെ പദ്ധതിയുടെ വേഗത വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

ഭൂമി ഏറ്റെടുക്കൽ നടപടികൾ

 

കടവൂർ മുതൽ അഞ്ഞിലിമൂട് വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 3A വിജ്ഞാപനം 2025 മാർച്ച് 19-ന് ‘ഭൂമി രാശി’ പോർട്ടലിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. നിലവിൽ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) മന്ത്രാലയത്തിന്റെ പരിശോധനയിലാണ്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൂടെ പാത കടന്നുപോകുന്നതിനാൽ പാർപ്പിടങ്ങൾക്കും കെട്ടിടങ്ങൾക്കും ഉണ്ടാകുന്ന പ്രശ്നം കുറയ്ക്കുന്ന രീതിയിലാകും നിർമ്മാണം.

 

വികസന കുതിപ്പിന് വഴിതുറക്കും

 

കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാത പൂർത്തിയാകുന്നതോടെ ​ഗുണങ്ങൾ ഏറെയാണ്.

  • തമിഴ്‌നാടുമായുള്ള ചരക്ക് നീക്കം സുഗമമാകും.
  • കുമളി, തേക്കടി, മൂന്നാർ ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.
  • വളവുകൾ നിവർത്തുന്നതോടെ പാതയുടെ ദൈർഘ്യം കുറയുകയും യാത്രാസമയം ഗണ്യമായി കുറയുകയും ചെയ്യും.