Arattupuzha School Opening: വയറിളക്ക രോഗവും ഷിഗെല്ലയും പടരുന്നു; ഈ സ്ഥലത്തെ സ്‌കൂളുകളും അങ്കണവാടികളും ഉടൻ തുറക്കില്ല
Arattupuzha School Reopening Postponed: കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചാണ് തീരുമാനം. പ്രദേശത്തെ കിണറുകളും മറ്റ് ജലാശയങ്ങളും ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ രക്തം കലർന്ന വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ജൂൺ ഒന്ന് മുതൽ 15 പ്രവൃത്തി ദിവസത്തേക്കാണ് സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചത്.

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് മഴക്കാല രോഗവ്യാപനം. ഇതേതുടർന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് നീട്ടിവെച്ചു. ജൂൺ ഒന്ന് മുതൽ 15 പ്രവൃത്തി ദിവസത്തേക്കാണ് സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചത്. രോഗബാധ നിയന്ത്രണവിധേയമാക്കാനും കുട്ടികളിലേക്ക് പടരുന്നത് തടയാനുമാണ് വിദ്യാലയങ്ങളുടെ പ്രവർത്തനം താല്ക്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ജില്ലാ കളക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വയറിളക്ക രോഗങ്ങളും ഷിഗെല്ല അണുബാധയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. അതുകൊണ്ട് കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചാണ് തീരുമാനം. പ്രദേശത്തെ കിണറുകളും മറ്റ് ജലാശയങ്ങളും ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ രക്തം കലർന്ന വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
Also Read: കാലവർഷം കലിതുള്ളി! സംസ്ഥാനത്ത് മഴ കനക്കും; ഓറഞ്ച്, യെല്ലോ അലർട്ടുകൾ
എന്താണ് ഷിഗെല്ല രോഗം?
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഷിഗെല്ല എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അതീവ ജാഗ്രത വേണ്ട അണുബാധയാണ് ഷിഗെല്ല രോഗം. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വളരെ വേഗത്തിൽ പടർന്നുപിടിക്കുന്ന ഈ രോഗം പ്രധാനമായും മനുഷ്യൻ്റെ വൻകുടലിനെയാണ് ബാധിക്കുന്നത്. മലമൂത്രവിസർജ്ജനം നടത്തിയ ഇടങ്ങളിൽ നിന്നും ഈച്ചകൾ വഴി ബാക്ടീരിയകൾ ഭക്ഷണസാധനങ്ങളിൽ എത്തുമ്പോഴും ഈ രോഗം മനുഷ്യരിലേക്ക് എത്തിച്ചേരാം. പ്രത്യേകിച്ച് കുട്ടികളെ ഈ രോഗം അതിവേഗം പടർന്നുപിടിക്കും.
പ്രധാന ലക്ഷണങ്ങൾ
ഷിഗെല്ലയുടെ ഏറ്റവും പ്രധാന ലക്ഷണം രക്തം കലർന്ന മലവിസർജ്ജനം. മലത്തോടൊപ്പം കടുത്ത രീതിയിൽ രക്തവും കഫവും പുറന്തള്ളപ്പെടാം.
പെട്ടെന്ന് കടുത്ത പനി ഉണ്ടാകാൻ സാധ്യതയുണ്ട്.
ഭക്ഷണത്തോട് വിരക്തിയും വിട്ടുമാറാത്ത ഛർദ്ദിയും ഉണ്ടാകാം.
ടോയ്ലെറ്റിൽ വീണ്ടും പോകണമെന്ന തോന്നൽ ഉണ്ടാകും.
എങ്ങനെ പ്രതിരോധിക്കാം?
കൈകൾ സോപ്പിട്ട് കഴുകുക: ആഹാരം കഴിക്കുന്നതിന് മുൻപും പാകം ചെയ്യുന്നതിന് മുൻപും, ഒപ്പം ടോയ്‌ലറ്റിൽ പോയ ശേഷവും കൈകൾ 20 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
തിളപ്പിച്ച വെള്ളം: കുടിക്കാൻ എപ്പോഴും നന്നായി തിളച്ചാറിച്ച വെള്ളം മാത്രം ഉപയോഗിക്കുക. പുറത്തുനിന്നുള്ള പച്ചവെള്ളം, മറ്റ് പാനീയങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.
ഭക്ഷണം അടച്ചുവെക്കുക: ആഹാരപദാർത്ഥങ്ങളിൽ ഈച്ച വരാതിരിക്കാൻ എപ്പോഴും മൂടിവെക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണങ്ങൾ കഴിക്കരുത്.
കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക: കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക.
രോഗബാധിതർ മാറിനിൽക്കുക: രോഗലക്ഷണങ്ങൾ ഉള്ളവർ പൂർണ്ണമായും ഭേദമാകുന്നതുവരെ മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
സാധാരണ വയറിളക്ക രോഗങ്ങൾ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ മാറുമെങ്കിലും ഷിഗെല്ല കടുത്ത നിർജ്ജലീകരണത്തിലേക്കും ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതിനും കാരണമായേക്കാം. മലത്തിൽ രക്തം കാണുക, കടുത്ത പനിയും വയറുവേദനയും ഉണ്ടാവുക, കുട്ടി അതീവ ക്ഷീണിതനാവുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകേണ്ടതാണ്.
English Summary:
Alappuzha District Arattupuzha School And Anganwadi Reopening Postponed For 15 Days Due To Shigella Virus Outbreak. Here Explains What Is Shigella And How To Prevent Them. Also Check The Reason For This Diseases.