Aranmula Vallasadya 2026: പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള; വള്ളസദ്യക്ക് ഇന്ന് മുതൽ തുടക്കം, ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്യും
Aranmula Vallasadya Begins Today: ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ, ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും. വഴിപാട് കഴിക്കുന്നവർക്ക് പുറമെ സാധാരണക്കാർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് (Aranmula Vallasadya 2026) ഇന്ന് മുതൽ തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ, ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും.
വഴിപാട് കഴിക്കുന്നവർക്ക് പുറമെ സാധാരണക്കാർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്പെഷ്യൽ പാസുകൾ മുഖേന വഴിപാടുകാരല്ലാത്ത ഭക്തർക്കും വള്ളസദ്യയിൽ പങ്കുചേരാവുന്നതാണ്. കെഎസ്ആർടിസിയുടെ 500 ബജറ്റ് ടൂറിസം സർവീസുകളാണ് ഇത്തവണ ഒരുക്കുന്നത്. വള്ളസദ്യക്കെത്തുന്ന ഭക്തർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നായി ആറന്മുള ക്ഷേത്രത്തിലേക്ക് 500 സ്പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ക്രമീകരിക്കുന്നത്.
ALSO READ: ആറന്മുള വള്ളസദ്യ, തീയതി അടുത്തേ…; സദ്യ കഴിക്കാൻ പോയാലോ
ആറന്മുള വള്ളസദ്യ പാരമ്പര്യം
ആറന്മുള പാർത്ഥസാരഥിക്ക് പള്ളിയോടക്കരക്കാർ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പിച്ച് 64 പാരമ്പര്യ വിഭവങ്ങളാണ് ഈ ഇലയിൽ വിളമ്പുന്നത്. ഇന്ന് രാവിലെ ഏഴിന് കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ രണ്ട് നെൽപ്പറ നിറയ്ക്കുന്നതോടെ വള്ളസ്സദ്യച്ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ, വഴിപാട് നടത്തുന്ന ഭക്തനും പള്ളിയോടസേവാസംഘം ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്.
ആനക്കൊട്ടിലിലെത്തി, കൊടിമരച്ചുവട്ടിലൂടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി സദ്യാലയത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും. തുടർന്ന് വിളക്കിനുമുൻപിൽ വിഭവങ്ങൾ വിളമ്പിത്തുടങ്ങും. 44 വിഭവമാണ് ഇലയിലുണ്ടാവുക. പാടിച്ചോദിക്കുന്ന മുറയ്ക്ക് 20 വിഭവംകൂടി വഴിപാടുകാരൻ വള്ളക്കാർക്ക് വിളമ്പിനൽകും. ആദ്യദിനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേതുൾപ്പെടെ 10 വള്ളസ്സദ്യയാണുള്ളത്. ഇതുവരെ 485 സദ്യകളാണ് ആറന്മുളയിൽ ബുക്കുചെയ്തിരിക്കുന്നത്. ഇത്തവണ ഓണം നേരത്തേയായതിനാൽ 56 ദിവസമേ വള്ളസ്സദ്യയ്ക്ക് ലഭിക്കുകയുള്ളൂ. അതിനാൽ ദിവസേനയുള്ള സദ്യകളുടെ എണ്ണം 12 മുതൽ 16 വരെയായി കൂടും. 20 സദ്യാലയമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
സ്പെഷ്യൽ പാസ് (ആറന്മുള സദ്യ) തെക്കേടത്തില്ലം സദ്യാലയത്തിൽ 20മുതൽ ആരംഭിക്കും. 300 രൂപപ്രകാരമുള്ള സദ്യയ്ക്കായി ബുക്കിങ് ആരംഭിച്ചു. aranmulaboatrace.com എന്ന വെബ്സൈറ്റിലും 9048373110 എന്ന നമ്പറിലും ബുക്കുചെയ്യാം. ഓഗസ്റ്റ് 26-നാണ് തിരുവോണത്തോണി വരവ്. 30-ന് ഉത്രട്ടാതി ജലോത്സവം നടക്കും. സെപ്റ്റംബർ നാലിനാണ് അഷ്ടമിരോഹിണി വള്ളസ്സദ്യ നടക്കുക. ആറന്മുളയിലേക്ക് വരുന്നവർക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്.
English Summary:
Aranmula Vallasadya 2026 Begins Today July 19. Devaswom Minister K Muralidaran to Inaugurate Boat Race Festival. KSRTC Budget Tourism Cell Announces Bus Service For Devotees.