Athulya Satheesh Death: സതീഷ് സൈക്കോ, ഷമ്മി പോലും തോറ്റുപോകുമെന്ന് ജനങ്ങള്‍; ഉടന്‍ നാട്ടിലെത്തിക്കാന്‍ നീക്കം

Athulya Satheesh Death Updates: പുറത്തുവരുന്ന വീഡിയോകള്‍ക്കും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ക്കും താഴെയാണ് സതീഷ് ഒരു സൈക്കോയാണെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നത്.

Athulya Satheesh Death: സതീഷ് സൈക്കോ, ഷമ്മി പോലും തോറ്റുപോകുമെന്ന് ജനങ്ങള്‍; ഉടന്‍ നാട്ടിലെത്തിക്കാന്‍ നീക്കം

അതുല്യയും സതീഷും

Updated On: 

21 Jul 2025 07:40 AM

കൊല്ലം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനിയുടെ അതുല്യയുടെ ഭര്‍ത്താവ് സൈക്കോ ആണെന്ന് പറയുകയാണിപ്പോള്‍ ജനങ്ങള്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തേക്കാള്‍ എത്രയോ വലിയ സൈക്കോയാണ് സതീഷ് എന്ന് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

പുറത്തുവരുന്ന വീഡിയോകള്‍ക്കും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ക്കും താഴെയാണ് സതീഷ് ഒരു സൈക്കോയാണെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നത്. എങ്ങനെയാണ് അതുല്യ ഇത്രയും വര്‍ഷങ്ങള്‍ ഇയാളോടൊപ്പം ജീവിച്ചതെന്നും പലരും കമന്റിലൂടെ ചോദിക്കുന്നുണ്ട്.

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ചിത്രീകരിച്ച പല വീഡിയോകളും ചിത്രങ്ങളും അടുത്ത ബന്ധുക്കള്‍ക്കും അതുല്യ അയച്ച് നല്‍കിയിരുന്നു. മാനസികമായും ശാരീരികമായും ക്രൂരമായ പീഡനമാണ് അതുല്യ നേരിട്ടതെന്ന് ഈ ദൃശ്യങ്ങള്‍ വെളിപ്പെടുത്തി.

അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. അതുല്യയെ ആക്രമിക്കുമ്പോള്‍ പരസ്പര ബന്ധമില്ലാതെ ഇയാള്‍ സംസാരിക്കുന്നതും അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാനും കേള്‍ക്കാനും കഴിയുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മകള്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാകാറുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അതുല്യയുടെ മാതാപിതാക്കളുടെ പ്രതികരണവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. മകളുടെ മരണ വാര്‍ത്ത യാതൊരു ഭാവമാറ്റവുമില്ലാതെയാണ് അമ്മ പറയുന്നതെന്നും മകള്‍ ചത്തുവെന്ന് അമ്മ പറഞ്ഞതും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: Athulya Satheesh Death Case: ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് ഉപദ്രവം, മൂത്രംവരെ കുടിപ്പിച്ചു – അതുല്യയുടെ അനുഭവങ്ങൾ പങ്കുവെച്ച് സുഹൃത്ത്

അതേസമയം, സതീഷിനെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേരള പോലീസ് ആരംഭിച്ചു. വേണ്ടി വന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രത്യേക എട്ടംഗ സംഘമാണ് അതുല്യയുടെ കേസ് അന്വേഷിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ