Athulya Satheesh Death: ‘ഒത്തിരി നാള്‍ ജീവിക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു, ആദ്യ രാത്രി മുതല്‍ തുടങ്ങിയ ഉപദ്രവമാണ്’
Atulya's relative makes allegations against Satheesh: അവന്റെ മനസിന്റെ ക്രൂരത എത്രത്തോളമായിരുന്നുവെന്ന് ചിന്തിക്കണം. ഇനിയൊരു പ്രശ്‌നവുമുണ്ടാകില്ലെന്ന് പറഞ്ഞ് അതുല്യയുടെ കാലില്‍ വീണ് കരഞ്ഞാണ് അയാള്‍ കൂട്ടിക്കൊണ്ടുപോയത്. നല്ല സ്വഭാവമുള്ള കുട്ടിയാണ് അതുല്യയെന്നും ബന്ധു
അതുല്യയുടെ മരണം കൊലപാതകമാണെന്നും, മര്‍ദ്ദനമേറ്റാണ് മരിച്ചതെന്നും ആരോപിച്ച് ബന്ധു രംഗത്ത്. ജീവനൊടുക്കാന്‍ മനസുള്ളയാളല്ല അതുല്യ. ഒത്തിരി നാള്‍ ജീവിക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു അവള്‍. മര്‍ദ്ദനമേറ്റാണ് മരിച്ചതെന്നും ബന്ധു ഒരു ചാനലിനോട് പ്രതികരിച്ചു. സതീഷ് മര്‍ദ്ദിക്കുന്ന വിവരം അതുല്യ പറയുമായിരുന്നു. ഫസ്റ്റ് നൈറ്റ് തൊട്ട് തുടങ്ങിയ ഉപദ്രവമാണെന്ന് പറഞ്ഞിരുന്നു. കുഞ്ഞായതിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോവുകയായിരുന്നു. പിന്നീട് വലിയ പ്രശ്‌നങ്ങളായപ്പോള്‍ ബന്ധം ഒഴിയണമെന്നു പറഞ്ഞ് അതുല്യ വീട്ടിലെത്തി. ബന്ധമൊഴിയണമെന്ന കാര്യം അമ്മയോട് അതുല്യ പറഞ്ഞു. അങ്ങനെ അവര്‍ കോടതിയില്‍ പോയിരുന്നെന്നും ബന്ധു വെളിപ്പെടുത്തി.
പിന്നീട് ഒത്തുതീര്‍പ്പായി. സതീഷ് ഭയങ്കര മദ്യപാനിയായിരുന്നു. അയാള്‍ക്ക് രണ്ട് ലക്ഷം രൂപയോളം ശമ്പളമുണ്ട്. ഇപ്പോള്‍ പോയ കമ്പനിയിലാണ് അത്രയും ശമ്പളം. ഇതിന് മുമ്പ് ജോലി ചെയ്ത കമ്പനിയില്‍ അത്രയുമില്ലായിരുന്നു. മദ്യപിച്ചാല്‍ അയാള്‍ക്ക് ഭ്രാന്താണ്. ‘നീ ചത്താല്‍ എന്റെ പറമ്പില്‍ നിന്നെ ദഹിപ്പിക്കില്ലെ’ന്ന് സതീഷ് ഒരിക്കല്‍ അതുല്യയോട് പറഞ്ഞിരുന്നെന്നും ബന്ധു വ്യക്തമാക്കി.




അവന്റെ മനസിന്റെ ക്രൂരത എത്രത്തോളമായിരുന്നുവെന്ന് ചിന്തിക്കണം. ഇനിയൊരു പ്രശ്‌നവുമുണ്ടാകില്ലെന്ന് പറഞ്ഞ് അതുല്യയുടെ കാലില്‍ വീണ് കരഞ്ഞാണ് അയാള്‍ കൂട്ടിക്കൊണ്ടുപോയത്. നല്ല സ്വഭാവമുള്ള കുട്ടിയാണ് അതുല്യയെന്നും ബന്ധു പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471-2552056)