Athulya Satheesh Death: അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും, സതീഷിനായി ലുക്കൗട്ട് നോട്ടീസ്
Athulya Satheesh Death Re-postmortem: അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ പരാതി നല്‍കും. അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം ചേർക്കും.

അതുല്യ സതീഷ്
കൊല്ലം: ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് വിവരം. കേരളത്തില്‍ എത്തിച്ച ശേഷം ആകും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമാകും.
അതേസമയം, അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതുല്യയുടെ ഫോണ്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
ALSO READ: നീതിയുടെ തുടക്കമോ? അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
അതുല്യയുടെ മാതാവ് തെക്കുംഭാഗം പൊലീസിന് നല്‍കിയ പരാതിയില്‍ സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ വിവിധ വകുപ്പുകൾ പ്രകാരവും 1961 ലെ സ്ത്രീധന നിരോധന നിയമം പ്രകാരവുമാണ് സതീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ പരാതി നല്‍കും. അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം ചേർക്കും. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.