Attukal pongala 2026: ആറ്റുകാൽ പൊങ്കാലയുടെ തലേദിവസവും അവധി? സർക്കാരിന് കത്ത് നൽകുമെന്ന് മേയർ വിവി രാജേഷ്

VV Rajesh Urges Declare Holiday on Eve of Attukal Pongala: മാർച്ച് 3ന് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയത്.

Attukal pongala 2026: ആറ്റുകാൽ പൊങ്കാലയുടെ തലേദിവസവും അവധി? സർക്കാരിന് കത്ത് നൽകുമെന്ന് മേയർ വിവി രാജേഷ്

വിവി രാജേഷ്

Updated On: 

27 Feb 2026 | 09:49 PM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തലേദിവസവും (മാർച്ച് 2) അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. ‘സാധാരണ പൊങ്കാലയുടെ തലേദിവസം ഉച്ചയ്ക്ക് ശേഷം നഗരത്തിന് സർക്കാർ അവധി കൊടുക്കുന്നതാണ്. എന്നാൽ ഇത്തവണ ആ ഉത്തരവ് ഇറങ്ങിയിട്ടില്ല. അതുകൊണ്ട് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കോർപറേഷൻ സർക്കാരിന് കത്ത് നൽകും’ എന്ന് അദ്ദേഹം പറഞ്ഞു.

പൊങ്കാല ദിവസമായ മാർച്ച് 3ന് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയത്. ഫെബ്രുവരി 23ന് പൊങ്കാല മഹോത്സവത്തിന് തുടക്കമായത്.

അതേസമയം, പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും സൗകര്യങ്ങൾ ഒരുക്കാനുമായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തു. വിദ്വേഷ പ്രചാരണങ്ങൾക്കും ഇസ്‌ലാമോഫോബിയയ്ക്കുമെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം ഇത്തരം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദർഭങ്ങളാണെന്ന് ജുമാ നമസ്‌കാരത്തിനിടെ നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ALSO READ: നിരാഹാരം 32-ാം ദിവസത്തിലേക്ക്, മെഡിക്കൽ കോളേജ് ഡോക്ടർമാർ അധിക ചുമതലകൾ രാജി വെക്കുന്നു…

റമദാൻ നോമ്പ് കാലമായതിനാൽ മുസ്ലിം വീടുകളിൽ പകൽ പാനീയങ്ങളോ ഭക്ഷണമോ ഉണ്ടാകാനിടയില്ല. എന്നാൽ, പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി പ്രത്യേകമായി പാനീയങ്ങളും ലഘുഭക്ഷണവും ഒരുക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് ഇമാം നിർദ്ദേശിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇമാമിന്റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളും ഇപ്പോൾ വൈറലാവുകയാണ്. ‘ഇതാണ് യഥാർത്ഥ കേരള സ്റ്റോറി’ എന്ന ക്യാപ്ഷനുകളോടെ ആയിരക്കണക്കിന് ആളുകളാണ് ഈ സന്ദേശം പങ്കുവയ്ക്കുന്നത്.

 

Follow Us
Related Stories
Trawling Ban in Kerala: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; കപ്പലടുക്കാൻ ബോട്ടുകൾക്ക് നിർദേശം
Kerala Weather Update: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട്
Kerala High Speed Rail: കേരളത്തിൽ അതിവേഗ റെയിൽപ്പാത: ഇ. ശ്രീധരന്റെ ബദൽ പദ്ധതി പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
Kasaragod Wall Collapse: കാസര്‍കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
IAS Officers Suspension Revoked: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പുതിയ ചുമതലകൾ ഉടൻ
Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് 5 ജില്ലകളിൽ അതിതീവ്രമഴ
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ