AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Auto Driver Dies: തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർ മരിച്ചു

Auto Driver Dies In an Accident: അപകടത്തിൽ സാരമായി പരിക്കേറ്റ കൃഷ്ണനെ ഉടനെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Auto Driver Dies: തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർ മരിച്ചു
കൃഷ്ണൻImage Credit source: social media
sarika-kp
Sarika KP | Published: 24 Oct 2025 07:22 AM

മലപ്പുറം: തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. എടവണ്ണ പാലപ്പെറ്റ വലിയപറമ്പൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്. എടവണ്ണ അങ്ങാടിയിൽ ദീർഘകാലമായി ഓട്ടോഡ്രൈവറാണ് കൃഷ്ണനാണ്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. യാത്രക്കാരൻ വണ്ടൂർ കെഎസ്എഫ്ഇ അസിസ്റ്റന്റ്‌ മാനേജർ പാലപ്പെറ്റ മാഞ്ചേരിക്കുത്ത് രാജന് (53) ആണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടരയോടെ എടവണ്ണ-അരീക്കോട് പാതയിലെ കല്ലിടുമ്പിലാണ് സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ കൃഷ്ണനെ ഉടനെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുടുംബശ്മാശനത്തിൽ നടക്കും. ഭാര്യ: ആനന്ദവല്ലി (ആശവർക്കർ). മക്കൾ: അനുഷ, ജിഷ്ണു. മരുമകൻ: വി. ദിനേശ്.

Also Read: ‘സര്‍ക്കാര്‍ നടപടി വഞ്ചനാപരം’; പി എം ശ്രീയില്‍ ഒപ്പിട്ടതിൽ വിമര്‍ശനവുമായി എഐഎസ്എഫ്

അതേസമയം പ്രദേശത്ത് തെരുവുനായശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിലമ്പൂർ-മഞ്ചേരി പാതയിൽ പത്തപ്പിരിയം പന്തപ്പള്ളിയിലും തെരുവുനായ കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കോട്ടയ്ക്കലിൽ വീട്ടിൽ കയറി എട്ടുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു.